പത്തൊമ്പതാം വയസ്സിൽ രചിച്ച യമകാവ്യങ്ങളിൽ പ്രസിദ്ധമായ കാളിയമർദ്ദനം. ദേവയാനീചരിതം,വിദ്യാശംഖധ്വനി, ബാലഗോപാലൻ,അത്ഭുതപാരണം, ഹരിശ്ചന്ദ്രചരിതം, ധ്രുവമാധവം, നചികേതസ്സ് തുടങ്ങിയ സംഗീതനാടകങ്ങൾ, സുദർശനൻ എന്ന നോവൽ, ഇളം തളിരുകൾ എന്ന ബാലസാഹിത്യം, നിരവധി സ്വതന്ത്രപരിഭാഷകൾ,രാഷ്ട്രീയഗാനങ്ങൾ, നാടകങ്ങൾ...കുട്ടമത്ത് കുന്നിയൂർ കുഞ്ഞികൃഷ്ണക്കുറുപ്പ് എന്ന മഹാകവി കുട്ടമത്ത് നല്കിയ സാഹിത്യസംഭാവനകൾ വളരെ വലുതാണ്. ഹിന്ദുസ്ഥാനി-ബിഹാക്,പാഴ്സി-തമിഴ് സംഗീതനാടകരംഗ-താളങ്ങളിൽ നാടകമെഴുതിക്കൊണ്ട് മലബാറിലെ ആസ്വാദക സദസ്സിനെ വേറിട്ട തലങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ കവിയായിരുന്നു കുട്ടമത്ത്.
കാസർകോഡ് ചെറുവത്തൂരിനടുത്ത് കുട്ടമത്ത് കുന്നിയൂർ തറവാട്ടിൽ ദേവകിയമ്മയുടെയും വണ്ടാട്ട് ഉദയവർമൻ ഉണിത്തിരിയുടെയും അഞ്ചാമത്തെ മകനായാണ് 1880-ൽ മഹാകവി ജനിച്ചത്. സംസ്കൃതം ഇംഗ്ളീഷ് എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ശാസ്ത്രവും തർക്കശാസ്ത്രവും കുട്ടമത്തിന് ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. അധ്യാപകൻ, സാഹിത്യകാരൻ, കേരളചന്ദ്രികയുടെ പത്രാധിപർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. സംഗീതനാടകങ്ങളിലൂടെ പേരെടുത്ത കുട്ടമത്തിനെ 1941-ൽ ചിറയ്ക്കൽ രാമവർമ്മ മഹാരാജാവ് മഹാകവിപ്പട്ടം നൽകി ആദരിക്കുകയായിരുന്നു. 1943 ആഗസ്ത് ഏഴിന് അറുപത്തിരണ്ടാം വയസ്സിലാണ് കുട്ടമത്ത് അന്തരിച്ചത്.
Content Highlights: Remembering Mahakavi Kuttamath On His Death Anniversary
Published: 07 Aug 2020, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented