മലയാളഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമവാര്‍ഷിക ദിനമാണ് ഏപ്രില്‍ 25. മലയാളയാള ഭാഷയിലുള്ള ആദ്യ നിഘണ്ടുവിന്റെ രചയിതാവ് കൂടിയാണ് ഗുണ്ടര്‍ട്ട്.
ജര്‍മനിയിലുള്ള സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് ലൂഡിസ് ഗുണ്ടര്‍ട്ടിന്റെ പുത്രനായി 1814 ഫെബ്രുവരി 4നാണ് ഗുണ്ടര്‍ട്ടിന്റെ ജനനം. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബര്‍ 7നു് ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി.
ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥന്‍മാരാണ്. തലശ്ശേരിയിലും നെട്ടൂരിലും സ്‌കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. 'ബാസല്‍ മിഷന്‍' എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്‌കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരായിരം പഴഞ്ചൊല്‍ എന്ന പഴഞ്ചൊല്‍ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്. മലയാളം- ഇംഗ്ലീഷ് നിഘണ്ടു, മലയാള ഭാഷാവ്യാകരണം, കേരളോല്‍പ്പത്തി, കേരളപ്പഴമ, വജ്രസൂചി തുടങ്ങി നിരവധി കൃതികള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലെ കാല്‍വ് നഗരത്തില്‍ വച്ച് 1893ഏപ്രില്‍ 25-നായിരുന്നു ഗുണ്ടര്‍ട്ടിന്റെ അന്ത്യം. സാഹിത്യ നോബല്‍ ജേതാവായ ഹെര്‍മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരിയുടെ മകനാണ്.
തികച്ചും ശാസ്ത്രീയമായി സംവിധാനം ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവാണ് ഗുണ്ടര്‍ട്ടിന്റേത്. 1872 ലാണ് ഇതിന്റെ പ്രസിദ്ധീകരണം. ഉത്തരകേരളത്തില്‍ താമസിച്ചുകൊണ്ട് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നടത്തിയ 25 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ നിഗണ്ടു. പദങ്ങളുടെ അര്‍ത്ഥം ഇംഗ്ലീഷിലും മലയാളത്തിലും അതുകൂടാതെ നിഷ്പത്തി , പ്രയോഗം എന്നിവയെല്ലാം വളരെ നിഷ്‌കര്‍ഷയോടെ രേഖപ്പെടുത്തി.
Content Highlights: Hermann Gundert death anniversary
Published: 25 Apr 2020, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented