ലോകം കണ്ട ഏറ്റവും മഹാനായ പ്രകൃതിശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. പരിണാമസിദ്ധാന്തമാണ് ഡാര്‍വിനെ ലോകശ്രദ്ധയിലെത്തിച്ചത്. ജീവിവര്‍ഗങ്ങള്‍ പല മാറ്റങ്ങള്‍ക്കും വിധേയമായി രൂപാന്തരം പ്രാപിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലെത്തിയത് എന്നാണ് പരിണാമസിദ്ധാന്തത്തിലൂടെ ഡാര്വിന് സമര്‍ഥിക്കാന്‍ ശ്രമിച്ചത്.
1809 ഫെബ്രുവരി 12-ന് ഇംഗ്ലണ്ടിലെ ഷ്റ്യൂസ്ബറിയിലാണ് ഡാര്വിന് ജനിക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന എറാസ്മസ് ഡാര്‍വിന്റെ കൊച്ചുമകനായിരുന്നു ചാള്‍സ് ഡാര്വിന്.
16-ാം വയസ്സില്‍ വൈദ്യശാസ്ത്രത്തിന് ചേര്‍ന്നെങ്കിലും പഠനം ഉപേക്ഷിച്ച് വൈദിക പഠനത്തിന് ചേരുകയായിരുന്നു. ആ സമയങ്ങളിലും പ്രകൃതിയെ നിരീക്ഷിക്കുന്നതിലായിരുന്നു ഡാര്‍വിന്റെ ശ്രദ്ധ.
വൈദികപഠനം പൂര്‍ത്തിയാക്കിയെങ്കിലും വൈദികവൃത്തിക്ക് പോയില്ല. പകരം 1831 മുതല്‍ 1836 വരെ ബീഗിള്‍ എന്ന കപ്പലില്‍ ലോകസഞ്ചാരത്തിന് പോയി.
യാത്രയ്ക്കിടയില്‍ നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ആസ്പദമാക്കി 1859 ല്‍ പ്രസിദ്ധീകരിച്ച 'ഒറിജിന്‍ ഓഫ് സ്പീഷീസ്' എന്ന കൃതി ശ്രദ്ധിക്കപ്പെട്ടു. പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്ത്വങ്ങളാണ് ഈ കൃതിയിലൂടെ പരാമര്‍ശിച്ചിരിക്കുന്നത്. ഡാര്‍വിന്റെ കണ്ടെത്തല്‍ മതവിശ്വാസത്തിനെതിരായിരുന്നതിനാല് മതമേധാവികള്‍ എതിര്‍ത്തു.
എന്നാല്‍ ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനങ്ങളും അംഗീകരിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില് ഔദ്യോഗികശവസംസ്കാരം നല്കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്വിന് എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ജോണ്‍ ഹെര്‍ഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
കഠിനാധ്വാനത്തിന്റെ ആള്‍രൂപമായിരുന്നു ഡാര്വിന്. നാല്പതോളം കൃതികള്‍, ലക്ഷക്കണക്കിനു താരതമ്യ ജന്തുപഠനങ്ങള്, അവയൊക്കെ ക്രോഡീകരിച്ചു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും വായിക്കപ്പെട്ട രണ്ടാമത്തെ ഗ്രന്ഥമത്രെ 'ഒറിജിന്‍ ഓഫ് സ്പീഷിസ്.
Content Highlights: charles darwin death anniversary
Published: 19 Apr 2020, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented