നടി സെൻഡായയും നടൻ ടോം ഹോളണ്ടും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ലോ റോച്ചാണ് ഈ വിവരം പങ്കുവെച്ചത്. ആക്ടർ അവാർഡ്‌സിന്റെ റെഡ് കാർപറ്റിലായിരുന്നു ലോ റോച്ചിന്റെ ഈ വെളിപ്പെടുത്തൽ.

To advertise here,

അഭിമുഖത്തിനിടയിൽ സെൻഡായയുടെ കാര്യം പറഞ്ഞപ്പോൾ 'വിവാഹമെല്ലാം കഴിഞ്ഞു, നിങ്ങൾക്ക് അത് നഷ്ടപ്പെട്ടു' എന്നാണ് ലോ റോച്ച് പറഞ്ഞത്. 'ഇത് ശരിയാണോ' എന്ന് റിപ്പോർട്ടർ ചോദിത്തപ്പോൾ ' വളരെ സത്യമാണ്' എന്നാണ് ചിരിച്ചുകൊണ്ട് ലോ റോച്ച് പറയുന്നത്. എന്നാൽ സെൻഡായയോ ടോം ഹോളണ്ടോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

വർഷങ്ങളായി പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞതായി വ്യക്തമാക്കിയിരുന്നു. ടോം ഹോളണ്ടിന്റെ പിതാവ് ഡൊമിനിക്കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പിന്നീട് സെൻഡയ ഗോൾഡൻ ഗ്ലോബ്‌സിൽ അണിഞ്ഞ ഡയമണ്ട് മോതിരം ചർച്ചാവിഷയമായി. വിവാഹനിശ്ചയത്തിന് ടോം ഹോളണ്ട് അണിയിച്ച മോതിരമാണ് ഇതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.

ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് 'സ്‌പൈഡർമാൻ; ഹോം കമിങ്' എന്ന ചിത്രത്തിലാണ്. തുടർന്ന് സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം, സ്‌പൈഡർമാൻ: നോ വേ ഹോം എന്നീ ചിത്രങ്ങളിലും ഒരുമിച്ചെത്തി. സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയിലും ക്രിസ്റ്റഫർ നോളന്റെ വരാനിരിക്കുന്ന ചിത്രം ദി ഒഡീസിയിലും ഇരുവരും വീണ്ടും ഒരുമിക്കാനൊരുങ്ങുകയാണ്.