
ഡാൻസറും കണ്ടന്റ് ക്രിയേറ്ററുമായ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിനുശേഷം ആർജെ മഹ്‌വേഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിന്റെ പേര് ചേർത്തുവായിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ മഹ്‌വേഷും ചാഹലും ഒരുമിച്ചെത്തിയോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ ചാഹലിന്റെ പിറന്നാളിന് മഹ്‌വേഷ് സർപ്രൈസ് ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ചാഹൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അവതാരകയും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ ഷെഫാലി ബഗ്ഗയ്‌ക്കൊപ്പമുള്ള ചാഹലിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇതിന് കാരണം. മുംബൈയിലെ ഒരു റസ്റ്ററന്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇരുവരേയും പാപ്പരാസികൾ ക്യാമറയിൽ പകർത്തിയത്. ചാഹലിന്റെ പുതിയ കൂട്ടുകാരിയാണോ ഷെഫാലിയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഷെഫാലിയും ചാഹലും ഒരുമിച്ച് ഡിന്നർ കഴിക്കാനെത്തിയതാണെന്നാണ് റിപ്പോർട്ടുകൾ. കറുപ്പ് ഷർട്ടും നീല ഡെനിമും ധരിച്ച ചാഹൽ മുഖം മാസ്‌ക് കൊണ്ട് മറച്ചിരുന്നു. കറുപ്പ് ഗൗണായിരുന്നു ഷെഫാലിയുടെ ഔട്ട്ഫിറ്റ്. ഇവർക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്‌പോർട്‌സ് അവതാരകയും നടിയുമാണ് ഷെഫാലി. ബിഗ് ബോസ് സീസൺ 13-ന്റെ ഭാഗമായതോടെയാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 50 ലക്ഷം പേരാണ് അവരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
Content Highlights: yuzvendra chahal spotted with ex bigg boss contestant shefali bagga
Published: 26 Jan 2026, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented