ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും റേഡിയോ ജോക്കിയും ഇൻഫ്‌ളുവൻസറുമായ ആർജെ മഹ്‌വേഷും പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡാൻസറും ഇൻഫ്‌ളുവൻസറുമായ ധനശ്രീ വർമയുമായി ചാഹൽ പിരിഞ്ഞതിനു പിന്നാലെയാണ് ആർ മഹ്‌വേഷിന്റെ പേര് ചർച്ചയായത്. പ്രതിസന്ധി ഘട്ടത്തിൽ മഹ്‌വേഷ് തന്നെ ഒരുപാട് സഹായിച്ചുവെന്ന് ഒരു അഭിമുഖത്തിൽ ചാഹൽ പറഞ്ഞിരുന്നു. ചാഹലിനൊപ്പം ഇന്ത്യയുടെ മത്സരം കാണാൻ മഹ്‌വേഷ് വിഐപി ഗാലറിയിലെത്തിയതും ചർച്ചയായിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇരുവരും നേരത്തെ തന്നെ അൺഫോളോ ചെയ്തിരുന്നതായി ചില പോസ്റ്റുകളിൽ പറയുന്നു. എന്നാൽ ഇത് പുതിയ 'ഇൻസ്റ്റഗ്രാം നാടകം' ആണെന്നാണ് മറ്റുചില ഉപയോക്താക്കളുടെ കണ്ടെത്തൽ.
നേരത്തെ രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റ് ഷോയിൽ മഹ്‌വേഷിനെ കുറിച്ച് ചാഹൽ സംസാരിച്ചിരുന്നു. മഹ്‌വേഷ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് ഇരയായെന്നും അത് അവരെ എങ്ങനെ ബാധിച്ചുവെന്നും ചാഹൽ പറഞ്ഞിരുന്നു. 'ധനശ്രീയുമായുള്ള എന്റെ ബന്ധം തകരാൻ കാരണം മഹ്‌വേഷാണെന്ന് ആളുകൾ പ്രചരിപ്പിച്ചു. പല മോശം പേരുകളും അവളെ ആളുകൾ വിളിച്ചു. അവൾ എന്തുകൊണ്ടാണ് യൂസിയോടൊപ്പം യാത്ര ചെയ്യുന്നത് എന്ന് ആളുകൾ ചോദിച്ചുകൊണ്ടിരുന്നു. ഒരു പ്രയാസമേറിയ ഘട്ടത്തിൽ എന്നെ സഹായിച്ച ഒരു സുഹൃത്തിനെ ഇങ്ങനെ വലിച്ചിഴക്കുന്നതിൽ എനിക്ക് വിഷമം തോന്നി. ഞങ്ങൾ ഒരുമിച്ച് സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോൾ പോലും, ഞങ്ങളുടെ ചിത്രങ്ങൾ ക്രോപ്പ് ചെയ്ത രീതിയിൽ മാത്രമാണ് ഉപയോഗിച്ചത്. ഒടുവിൽ, മറ്റൊരു കഥ പുറത്തുവരുമെന്ന് ഭയന്ന് ഞങ്ങൾ പുറത്തുപോകുന്നത് നിർത്തി'-അന്ന് അഭിമുഖത്തിൽ ചാഹൽ പറഞ്ഞു.
Content Highlights: yuzvendra chahal and rj mahvash unfollow each other months after homewrecker trolling and dating rumors
Published: 21 Jan 2026, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented