വിവാഹത്തിന് വധുവിന്റെ വീട്ടിൽനിന്നും പണവും സ്വർണവും സ്വീകരിച്ച യൂട്യൂബർ അരുൺ പൻവാറിന് സാമൂഹികമാധ്യമത്തിൽ രൂക്ഷവിമർശനം. എഴുപത്തിയൊന്ന് ലക്ഷം രൂപയും മുപ്പത് പവനോളം സ്വർണവുമാണ് സമ്മാനമെന്ന പേരിൽ അരുൺ പൻവാർ സ്വീകരിച്ചത്. ഇത് സമ്മാനമല്ല, മറിച്ച് സ്ത്രീധനമാണെന്നും അരുൺ പവാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പറഞ്ഞാണ് വിമർശനമുയരുന്നത്.
2025 അവസാനത്തോടെയാണ് അരുൺ പൻവാറിന്റെ വിവാഹം നടക്കുന്നത്. യൂട്യൂബിൽ 2.4 മില്യൺ ഫോളോവേഴ്സുള്ള അരുൺ മാസം ഇരുപതുലക്ഷത്തോളം വരുമാനം ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് സമ്മാനമെന്ന പേരിൽ പണവും സ്വർണവും സ്വീകരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അരുൺ പൻവാറിനെതിരെ വിമർശനങ്ങളും ഉയർന്നത്.
സമ്മാനമെന്ന പേരിൽ അരുൺ സ്വീകരിക്കുന്നത് സ്ത്രീധനം തന്നെയാണെന്ന് നിരവധിപേർ കമന്റ് ചെയ്തു. 2026 ആയിട്ടും സ്ത്രീധനമെന്ന മാറാവ്യാധി വിട്ടുപോയിട്ടില്ലെന്ന് ഒരാൾ കമന്റ് ചെയ്തു. വീഡിയോ പുറത്തുവന്നിട്ടും വരനും കുടുംബത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരുമുണ്ട്.
അരുൺ പൻവാർ വിവാഹം കഴിച്ചിരിക്കുന്നത് ഒരു സർജനെയാണെന്നും അവരെപ്പോലെ വിദ്യാസമ്പന്നർ ഇത്തരത്തിലുള്ള മേച്ഛകരമായ പ്രവർത്തിക്ക് കൂട്ടുനിൽക്കുകയാണെങ്കിൽ മറ്റൊന്നും പറയാനില്ലെന്ന് വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നവരുമുണ്ട്.
Content Highlights: YouTuber Arun Panwar sparks controversy by accepting Rs 71 lakh and gold as wedding `gifts`.
Published: 02 Feb 2026, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented