കൊളംബിയയിലെ മെഡലിനില്‍ നിന്നുള്ള വനിതാ പോലീസ് ഓഫീസറായ ഡയാന റാമിറസ് ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ചര്‍ച്ചകളിലെ താരം. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പോലീസുകാരിയായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തോളം ആളുകളാണ് ഇവരെ ഫോളോ ചെയ്യുന്നത്.
എന്നാല്‍, പോലീസ് ജോലിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും അതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഡയാന പറയുന്നു. ഒരു കാലത്ത് ലോകത്തെ ഏറ്റവും അപകടകരമായ നഗരമായി കണക്കാക്കപ്പെട്ടിരുന്ന മെഡലിനിലാണ് ഡയാനയുടെ ജോലി. അതൊന്നും തന്നെ പിന്തിരിപ്പിക്കുന്ന ഘടകമല്ലെന്നും ഒരു ജോലി തിരഞ്ഞെടുക്കാന്‍ ജീവിതത്തില്‍ വീണ്ടും അവസരം ലഭിക്കുകയാണെങ്കില്‍ പോലീസ് ജോലി തന്നെ തിരഞ്ഞെടുക്കുമെന്നും ഇവര്‍ പറയുന്നു.
മോഡലാകാനും ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സറാകാനും ഡയാനയ്ക്ക് അവസരമൊരുങ്ങിയിരുന്നു. എന്നാല്‍ പോലീസ് ജോലിയില്‍ വിട്ടുവീഴ്ച്ച വേണ്ടിവരുമെന്നതിനാല്‍ അതെല്ലാം ഒഴിവാക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഡയാന മനസ്സു തുറക്കുന്നത്.
ഡിജിറ്റല്‍ കണ്ടന്റ് നിര്‍മിക്കുന്ന, ധാരാളം ഫോളോവേഴ്‌സുള്ള പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റാഫെസ്റ്റ് അവാര്‍ഡില്‍ 'ബെസ്റ്റ് പോലീസ് ഓര്‍ മിലിറ്ററി ഇന്‍ഫുളവന്‍സര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് ഡയാനയ്ക്കു നോമിനേഷന്‍ ലഭിച്ചിരുന്നു.
Content Highlights: wont leave police job to become model says worlds most beautiful cop
Published: 11 Nov 2022, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented