യൗവനം വീണ്ടെടുക്കാനും ചെറുപ്പം നിലനിര്‍ത്താനും ബോട്ടോക്‌സും ഫില്ലേഴ്‌സും ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ മുന്‍കാലത്തെ അപേക്ഷിച്ച് വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഭൂരിഭാഗം പേരും ബോട്ടോക്‌സ് മാത്രം ഉപയോഗപ്പെടുത്തുമ്പോള്‍ അപൂര്‍വം ചിലരെങ്കിലും തങ്ങളുടെ ലുക്ക് മാറ്റാനായി ശസ്ത്രക്രിയകള്‍ പോലുള്ള മറ്റ് സൗന്ദര്യചികിത്സകള്‍ പരീക്ഷിക്കുന്നതും കാണാം. എന്നാല്‍ ഇത്തരം സൗന്ദര്യവത്കരണത്തിന് അഡിക്ടായവരുടെ കാര്യമോ?
താന്‍ ബോട്ടോക്‌സിനും ഫില്ലേഴ്‌സിനും അടിമയാണെന്ന് 'കുമ്പസരിച്ചിരിക്കുകയാണ്' സാമൂഹികമാധ്യമങ്ങളില്‍ 'ഫെറ്റിഷ് ബാര്‍ബി' എന്ന യൂസര്‍നെയിമുള്ള ഓസ്‌ട്രേലിയന്‍ യുവതി. ബോട്ടോക്‌സിന്റെ അമിതോപയോഗം യുവതിയുടെ ചുണ്ടുകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലിപ്പവും കവിളുകള്‍ക്ക് അസാധാരണവീക്കവും നല്‍കിയിരിക്കുകയാണെന്ന് അവര്‍ തന്നെ പറയുന്നു.
ടീനേജ് കാലത്ത് ഫെറ്റിഷ് ബാര്‍ബിയെ ഗോഥ് സബ്കള്‍ച്ചര്‍ വല്ലാതെ സ്വാധീനിച്ചിരുന്നു. സംഗീതവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ഫാഷന്‍ ശൈലിയാണ് ഗോഥ് സബ്കള്‍ച്ചര്‍. ഇതിനോടുള്ള അഭിനിവേശം കാരണം ഇരുണ്ട മേക്കപ്പും നിരവധി കാതുകുത്തലുകളും ഇവര്‍ നടത്തി. പിന്നീടാണ് ബോട്ടോക്‌സും ഫില്ലേഴ്‌സും വരുത്തുന്ന രൂപവ്യത്യാസത്തെക്കുറിച്ച് ഇവര്‍ മനസിലാക്കിയത്. ഇക്കൊല്ലം ഫെബ്രുവരിയില്‍ നടന്ന ഒരു ഫാഷന്‍ ഷോയില്‍ കവിളുകള്‍, താടി, മൂക്ക്, ചുണ്ടുകള്‍ എന്നീ ഭാഗങ്ങളില്‍ ഫെറ്റിഷ് ബാര്‍ബി ഫില്ലേഴ്‌സ് ചെയ്തു. കൂടാതെ മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ബോട്ടോക്‌സും ചെയ്തു.
ഒരു സാധാരണ മനുഷ്യന്റെ ചുണ്ടിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ചുണ്ടുകള്‍ ലഭിച്ചിട്ടും തനിക്കിതിലേറെ വലിപ്പമുള്ള ചുണ്ടുകള്‍ വേണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ, താന്‍ ഫില്ലേഴ്‌സിനും ബോട്ടോക്‌സിനും നൂറ് ശതമാനം 'അടിമ'യാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഈ ലുക്ക് നിലനിര്‍ത്തുന്നതിന് ചെലവല്‍പം കൂടുതലാണെന്നും ഫെറ്റിഷ് ബാര്‍ബി പറയുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ഇവര്‍ ഫില്ലേഴ്‌സ് ഉപയോഗിക്കുന്നു. ഫില്ലേഴ്‌സിനും ബോട്ടോക്‌സിനുമായി ഇതിനോടകം 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ഇവര്‍ ചെലവാക്കിക്കഴിഞ്ഞു.
പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് രൂപമാറ്റം വരുത്തുന്ന ചികിത്സാമാര്‍ഗങ്ങളില്‍ തനിക്ക് താല്‍പര്യം ജനിച്ചതെന്ന് മേയില്‍ ടിജിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞു. ഒരു പാവയെ പോലെ തോന്നിപ്പിക്കാനാണ് താനാഗ്രഹിക്കുന്നതെങ്കിലും തന്നെ മറ്റുള്ളവര്‍ ഒരു സാധാരണവ്യക്തിയായി കാണണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും അവര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ഫെറ്റിഷ് ബാര്‍ബി പറയുന്നു.
Content Highlights: Woman Spends Over Rs 52 Lakh On Cosmetic Treatments
Published: 30 Jun 2024, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented