ലഖ്നൗ: മദ്യപാനികളായ ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹം കഴിച്ചു.

To advertise here,

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ക്ഷേത്രത്തിലാണ് ഗുഞ്ച (ബബ്ലു), കവിതയെ വിവാഹം കഴിച്ചത്. വരന്റെ വേഷംധരിച്ച് ഗുഞ്ചയും വധുവായ കവിതയും പരസ്പരം വരണമാല്യം കൈമാറി. 

ഭര്‍ത്താക്കന്മാരില്‍നിന്ന് ഗാര്‍ഹികപീഡനവും അപമാനവും മാത്രമാണ് നേരിട്ടിരുന്നതെന്നും സമാധാനവും സ്‌നേഹവുംനിറഞ്ഞ ജീവിതം ആഗ്രഹിച്ചതിനാലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്.