ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.   ഒരു യുവാവുമൊത്തുള്ള സാറയുടെ അവധിക്കാല യാത്രയുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗോവ യാത്രയ്ക്കിടെ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഉയര്‍ന്നത്.

To advertise here,

ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റും റസ്റ്ററന്റ് ഉടമയുമായ സിദ്ധാര്‍ഥ് കേര്‍ക്കറാണ് സാറയ്‌ക്കൊപ്പം ചിത്രങ്ങളിലുള്ള യുവാവ്. സച്ചിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിദ്ധാര്‍ഥ് ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ സാറയ്‌ക്കൊപ്പം ഇതിന് മുമ്പ് വന്നിട്ടുണ്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇരുവരും ഒരുമിച്ച് മത്സരം കാണാന്‍ എത്തിയിരുന്നു.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായും നടന്‍ സിദ്ധാര്‍ഥ് ചതുര്‍വേദിയുമായും സാറ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെയാണ് സാറയുടെ പുതിയ സംരഭമായ പിലാറ്റീസ് അക്കാദമിക്ക് തുടക്കം കുറിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന സാറ ബയോമെഡിക്കല്‍ സയന്റിസ്റ്റും ന്യൂട്രീഷനിസ്റ്റും കൂടിയാണ്.