ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രണയങ്ങൾ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. സംഗീത ബിജ്‌ലാനി, ,സോമി അലി, ഐശ്വര്യാ റായ്, കത്രീന കൈഫ് തുടങ്ങിയ പേരുകൾ സൽമാന്റെ പ്രണയകഥയിൽ വന്നുപോയിട്ടുണ്ട്. എന്നാൽ 60-കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. നേരത്തെ സൽമാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാൻ ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അമ്മ സൽമയെപ്പോലെ ഒരു സ്ത്രീയെ വിവാഹം ചെയ്യണമെന്നും അമ്മയെപ്പോലെത്തന്നൈ ഭാര്യ ജോലിക്കൊന്നും പോകാതെ വീട്ടിൽ കുഞ്ഞുങ്ങളെ പരിപാലിച്ചിരിക്കണമെന്നുമായിരുന്നു സൽമാന്റെ ആഗ്രഹമെന്നാണ് സലീം ഖാൻ അന്ന് തുറന്നുപറഞ്ഞത്. 'അദ്ദേഹത്തിന്റെ ചിന്താഗതിയിൽ ഒരു വൈരുദ്ധ്യമുണ്ട്. അതാണ് അദ്ദേഹം വിവാഹം കഴിക്കാത്തതിന്റെ കാരണം. സൽമാൻ എപ്പോഴും കൂടെ ജോലി ചെയ്യുന്നവരുമായാണ് പ്രണയത്തിലാകുന്നത്. അവർ സുന്ദരികളാണ്. ജോലിയുടെ ഭാഗമായി കൂടുതൽ സമയം ഒരുമിച്ചുള്ളതിനാൽ അവർ പ്രണയത്തിലാകുന്നു. എന്നാൽ നടിമാർ എപ്പോഴും കരിയർ കെട്ടിപ്പടുക്കാനാകും ശ്രമിക്കുക. അവർക്ക് ഒരു ലക്ഷ്യമുണ്ട്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ സൽമാൻ അവരെ വിവാഹം കഴിക്കുകയാണെങ്കിൽ വീട്ടിലിരുത്താനാകും ശ്രമിക്കുക.
തന്റെ കാമുകിമാരിൽ സൽമാൻ എപ്പോഴും അമ്മയെയാണ് തിരഞ്ഞത്. അമ്മ ചെയ്യുന്നതുപോലെ സ്വന്തം മക്കളെ ഭാര്യ സ്‌കൂളിൽ കൊണ്ടുവിടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുട്ടികൾക്ക് പ്രഭാതഭക്ഷണം പാചകം ചെയ്യാനും അവരുടെ ഹോംവർക്ക് ചെയ്യിക്കാനും വീട്ടിൽ ഒരു അമ്മ ചെയ്യുന്ന എല്ലാ സാധാരണ കാര്യങ്ങളും ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതിനാൽ, സിനിമയിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അത് സാധ്യമല്ല.' -സലീം ഖാൻ അന്ന് വ്യക്തമാക്കി.
Content Highlights: when salim khan said why his son wasnt married
Published: 18 Feb 2026, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented