ടനും സഹോദരനുമായ സെയ്ഫ് അലി ഖാനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ കുറിച്ച് മനസ് തുറന്ന് നടി സോഹ അലി ഖാന്‍. അമ്മ ശര്‍മിള ടാഗോര്‍ തിരക്കുള്ള നടിയായതിനാല്‍ കുട്ടിക്കാലത്ത് അമ്മയെ ഒരുപാട് 'മിസ്' ചെയ്തിരുന്നുവെന്നും ആഴ്ച്ചകളോളം അമ്മയെ കാണാതിരിക്കുമ്പോള്‍ സെയ്ഫിന് ദേഷ്യം വരുമായിരുന്നുവെന്നും സോഹ ഓര്‍ത്തെടുക്കുന്നു.

To advertise here,

ഒരു കുഞ്ഞിനെ വളര്‍ത്തുന്നത് വളരേയധികം വെല്ലുവിളി നിറഞ്ഞതും അതോടൊപ്പം സംതൃപ്തി നല്‍കുന്നതുമാണെന്നും 'ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഹ അലി ഖാന്‍ പറയുന്നു. 'ചിലപ്പോള്‍ ആഴ്ചകളോളം അമ്മയ്ക്ക് ഞങ്ങളെ കാണാനാകുമായിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ കഴിയുമ്പോള്‍ അമ്മ വീട്ടിലേക്ക് ഓടിയെത്തി സെയ്ഫിന്റെ കൂടെ കിടക്കും. ആ സമയത്ത് അവന് ദേഷ്യം വരും. 'നിങ്ങളെ എനിക്ക് വേണ്ട. എനിക്കിപ്പോള്‍ നിങ്ങളെ ആവശ്യമില്ല' എന്നെല്ലാം അവന്‍ അമ്മയോട് പറയും.'-സോഹ അഭിമുഖത്തില്‍ പറയുന്നു.  

'അമ്മമാരോടും, പുതിയ അമ്മമാരോടും, അവരുടെ വഴി കണ്ടെത്തുന്നവരോടും, അവര്‍ക്ക് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരോടും എനിക്ക് വളരെയധികം സഹാനുഭൂതിയുണ്ട്. ഒരു കുട്ടിയെ വളര്‍ത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും എന്നാല്‍ അങ്ങേയറ്റം സംതൃപ്തി നല്‍കുന്നതുമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു.'- സോഹ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ശര്‍മിള ടാഗോറിന്റെയും ഇളയ മകളാണ് സോഹ. അവര്‍ക്ക് സബാ അലി ഖാന്‍ എന്ന ഒരു മൂത്ത സഹോദരി കൂടിയുണ്ട്.  2015-ല്‍ സോഹ നടന്‍ കുനാല്‍ ഖേമുവിനെ വിവാഹം ചെയ്തു. 2017-ല്‍ ഈ ദമ്പതികള്‍ക്ക് ഇനായ നഓമി ഖേമു എന്ന മകള്‍ പിറന്നു.