
പ്രണയത്തിലെ തലമുറമാറ്റം നമ്മുടെ നാട്ടിലും ഇപ്പോള്‍ പ്രകടമാണ്. പരമ്പരാഗതമായി കണ്ടുവന്നിരുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇന്നത്തെ പ്രണയരീതികള്‍. പഴയതലമുറയ്ക്ക് മനസിലാകാത്തതും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായ ബന്ധങ്ങളാണ് ഇപ്പോഴുള്ളത്. അക്കൂട്ടത്തില്‍ ഇപ്പോള്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് റിലേഷന്‍ഷിപ്പ് അനാര്‍ക്കി. എന്താണ് ഇത്?
യാതൊരു കെട്ടുപാടുകളും അടയാളചിഹ്നങ്ങളുമില്ലാതെ സ്‌നേഹവും സ്വാതന്ത്ര്യവും മാത്രമുള്ള ബന്ധം അതാണ് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ റിലേഷന്‍ഷിപ്പ് അനാര്‍ക്കി. പരമ്പരാഗതമായുള്ള പ്രണയബന്ധങ്ങളെ തള്ളിക്കളയുന്ന ഒരു തത്വചിന്തയായും ഇതിനെ പലരും വിശേഷിപ്പിക്കുന്നു.
അധികാരശ്രേണി എന്നൊന്ന് റിലേഷന്‍ഷിപ്പ് അനാര്‍ക്കിയില്‍ ഉണ്ടാകില്ല. പ്രണയത്തിലേര്‍പ്പെട്ട രണ്ടുപേരും തുല്യരായിരിക്കും ഇവിടെ. അതുപോലെ തന്നെ സാധാരണബന്ധങ്ങള്‍ക്കിടയിലുള്ള കെട്ടുപാടുകളോ അടയാളചിഹ്നങ്ങളോ ഉണ്ടാകില്ല. പോളിഗമസ് റിലേഷനിലേതുപോലെ ഒരേസമയം ഒന്നിലേറെ പേരുമായി പ്രണയിക്കാനും റിലേഷന്‍ഷിപ്പ് അനാര്‍ക്കിയില്‍ സാധ്യമാണ്. എന്നാല്‍ പോളിഗമസ് റിലേഷനിലുള്ളവര്‍ക്ക് ഒരാള്‍ പ്രധാന പങ്കാളിയായിരിക്കും. റിലേഷന്‍ഷിപ്പ് അനാര്‍ക്കിയില്‍ അങ്ങനെ പ്രൈമറി, സെക്കന്‍ഡറി പങ്കാളികളില്ല.
കെട്ടുപാടുകളില്ലാതെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് റിലേഷന്‍ അനാര്‍ക്കിയിലേക്ക് ചുവടുവെക്കുന്നത്. പരസ്പര വിശ്വാസവും തുറന്ന ആശയവിനിമയവുമാണ് ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനം. പരമ്പരാഗത ചിന്താഗതിയോ ആണധികാര മനോഭാവമോ ഉള്ളവര്‍ക്ക് ഇത് ഒരിക്കലും സാധ്യമാകില്ല.
Content Highlights: What is relationship anarchy (RA)?
Published: 16 Jun 2025, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented