
ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം അപ്രത്യക്ഷമായി. 27.4 കോടിയോളം ഫോളോവർമാരുള്ള പ്രൊഫൈലാണ് വെള്ളിയാഴ്ച പൂർണമായും അപ്രത്യക്ഷമായത്. എന്താണ് സംഭവം എന്നറിയാതെ ആരാധകർ ആശയക്കുഴപ്പത്തിലായി. @virat.kohli എന്ന ഔദ്യോഗിക അക്കൗണ്ട് തിരയുമ്പോൾ "ഈ പേജ് ലഭ്യമല്ല" അല്ലെങ്കിൽ "ലിങ്ക് തകരാറിലായിരിക്കാം" തുടങ്ങിയ സന്ദേശങ്ങളാണ് പകരം കാണിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അക്കൗണ്ട് തിരികെ എത്തി.
ഈ മാസം ആദ്യം ന്യൂസീലൻഡിനെതിരെ 124 റൺസ് നേടി ഐ.സി.സി. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോലി മികച്ച ഫോമിൽ നിൽക്കുന്ന സമയത്താണ് ഇത് സംഭവിച്ചത് എന്നതും കൗതുകമായി. ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് കോലിയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ആരും നൽകാതിരുന്നതും ആരാധകരെ ധർമസങ്കടത്തിലാക്കി.
ഇതോടെ, അടുത്ത ആശ്രയമായ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്കശർമയുടെ അക്കൗണ്ടിലേക്ക് ആരാധകർ തിരിഞ്ഞു. കോലിയുടെ അക്കൗണ്ടിന് എന്ത് പറ്റിയെന്ന് ചോദിച്ചും സങ്കടമറിയിച്ചും പരിഹസിച്ചുമെല്ലാമുളള കമന്റുകൾ അനുഷ്കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് കീഴിൽ വന്നു. അനുഷ്കയും ഈ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഈ ബഹളത്തിനിടെയാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ അക്കൗണ്ട് തിരികെ എത്തിയത്.
Content Highlights: Virat Kohli’s Instagram Account Disappears! Fans Left in Shock as 274 Million Follower Page Goes Dark for hours
Published: 30 Jan 2026, 09:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented