റെ ആരാധകരുള്ള താരദമ്പതിമാരാണ് വിരാട് കോലിയും അനുഷ്‌ക ശർമയും. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിനിടയിലും ഇരുവരും ശ്രദ്ധാ കേന്ദ്രമായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ കോലിയുടെ മത്സരം കാണാൻ അനുഷ്‌കയും വിഐപി ഗാലറിയിലെത്തിയിരുന്നു.

To advertise here,

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ വിജയം സ്വന്തമാക്കിയതിന് പിന്നാലെ അനുഷ്‌കയ്ക്ക് ഫ്‌ളൈയിങ് കിസ്സ് നൽകിയാണ് വിരാട് കോലി ആഘോഷിച്ചത്. സ്മൃതി മന്ദാന ഉൾപ്പെടെ ബെംഗളൂരുവിന്റെ വനിതാ താരങ്ങൾക്കൊപ്പം വിഐപി ഗാലറിയിലിരുന്ന് കളി കണ്ട അനുഷ്‌കയും കോലിക്ക് ഫൈയിങ് കിസ്സ് നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

കളർഫുളായ ഫ്‌ളോറൽ ഗൗൺ അണിഞ്ഞാണ് അനുഷ്‌ക മത്സരം കാണാനെത്തിയത്. കഴുത്തിൽ അണിഞ്ഞ ലെയേർഡ് ചെയ്‌നും ലൂസ് ഹെയർസ്റ്റൈലും അവരെ കൂടുതൽ സുന്ദരിയാക്കി.