ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും തമ്മിൽ നടന്ന മത്സരത്തിനിടെ സ്ക്രീനിൽ കാണിച്ച സുന്ദരിയെ തേടി സോഷ്യൽ മീഡിയ. ക്യാമറ കാണികൾക്കിടയിലേക്ക് തിരിഞ്ഞപ്പോഴാണ് പഞ്ചാബിന് പിന്തുണയുമായി ഗാലറിയിലെത്തിയ ഈ യുവതിയുടെ മുഖം സ്ക്രീനിൽ തെളിഞ്ഞത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തു.
തെന്നിന്ത്യൻ നടി കശ്മീര പർദേശിയാണ് ആ യുവതിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതു മാത്രമല്ല, പഞ്ചാബ് താരം നേഹൽ വധേരയുടെ കാമുകിയാണ് ഇവരെന്നും പോസ്റ്റുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔഗ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.
മുംബൈയിൽ ജനിച്ച കശ്മീര തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. 2018-ൽ നർത്തനശാല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തൊട്ടുപിന്നാലെ 'സിവപ്പ് മഞ്ഞൾ പച്ചൈ' എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. 'ദി ഫ്രീൻലാൻസർ' എന്ന ഹിന്ദി വെബ് സീരീസിന്റേയും ഭാഗമായി.
Content Highlights: Viral identification of actor Kashmira Pardeshi at the 2026 IPL match., Clarification on the unconfirmed relationship rumors with Nehal Wadhera
Published: 06 Apr 2026, 08:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented