വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ 50-ാം വാര്‍ഷിക ആഘോഷത്തിനായി ഭാര്യയുടെ കൈപിടിച്ചെത്തി മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിനോദ് കാംബ്ലി. നിരവധി അസുഖങ്ങളെത്തുടര്‍ന്ന് അടുത്തിടെ വിനോദ് കാംബ്ലി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഞായറാഴ്ച ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ സഹായത്തോടെ വാംഖഡെ സ്‌റ്റേഡിയത്തിലെ പരിപാടിക്കായി കാംബ്ലി എത്തി. 

To advertise here,

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു അനുമോദന ചടങ്ങിലും കാംബ്ലി അടുത്തിടെ പങ്കെടുത്തിരുന്നു.

നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഞായറാഴ്ചയിലെ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ മോഡല്‍ കൂടിയാണ് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ്. ആറു വര്‍ഷത്തെ ഡേറ്റിങിന് ശേഷം 2006-ലാണ് ഇരുവരും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.