ഇംഗ്ലണ്ടിനെ തറപറ്റിച്ചുകൊണ്ട് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ആവേശകരമായ പോരാട്ടത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഇപ്പോഴിതാ മത്സരം കാണാൻ സ്‌റ്റേഡിയത്തിലെത്തിയ രണ്ട് 'സ്‌പെഷ്യൽ' വ്യക്തികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

To advertise here,

Also Read: ആണുങ്ങൾക്കൊപ്പം ജോലി ചെയ്യുന്നതിൽ എന്റെ ടോക്‌സിക്കായ മുൻ കാമുകൻ ദേഷ്യപ്പെടുമായിരുന്നു -നടി ഡെയ്സി ഷാ

ബോളിവുഡ് നടി തൃപ്തി ദിമ്രിയും കാമുകൻ സാം മെർച്ചന്റുമാണ് ലോകകപ്പിലെ ഇന്ത്യയുടെ നിർണായക മത്സരം കാണാനെത്തിയത്. സ്റ്റേഡിയത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായത്. സാം മെർച്ചന്റാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി തൃപ്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവർക്കുമൊപ്പം ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള തന്റെ ചിത്രം തൃപ്തി ദിമ്രിയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

Don’t Miss: 'എന്റെ ഹൃദയം നുറുങ്ങുന്നു'; ചാറ്റ്ജിപിടിയുടെ അപ്‌ഡേറ്റിന് പിന്നാലെ യുവതിക്ക് എഐ 'കാമുകനെ' നഷ്ടമായി

ഇതാദ്യമായല്ല തൃപ്തി ദിമ്രിയും സാം മെർച്ചന്റും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവരുന്നത്. തൃപ്തി തന്നെ സാമിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ ഇരുവരും അവധിക്കാലം ആഘോഷിക്കാനായി ഗോവയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ തൃപ്തി പങ്കുവെച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ പ്രണയം തൃപ്തി ദിമ്രിയോ സാം മെർച്ചന്റും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.