അഹമ്മദാബാദ്: ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയാവില്ലെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൂടുതൽ തെളിവുകൾ വേണമെന്നും ഗുജറാത്ത് ഹൈക്കോടതി. രാത്രിയിൽ വൈകിയെത്തിയതിനെ ചോദ്യംചെയ്ത ഭാര്യയുമായി ശണ്ഠകൂടുന്നത് അസാധാരണമല്ലെന്നും അതിനെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ 23-കാരി ആത്മഹത്യചെയ്ത സംഭവത്തിൽ കീഴ്‌ക്കോടതി ഏഴു വർഷം തടവിന് ശിക്ഷിച്ച ഭർത്താവിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ നിരീക്ഷണം. ’ഭാര്യ സ്വന്തംവീട്ടിൽ ഒരു ദിവസം കൂടുതൽ തങ്ങിയതിന്റെ പേരിൽ ഭർത്താവ് ഒന്നുതല്ലിയതുകൊണ്ടു മാത്രം ക്രൂരതയാവില്ല. തുടർച്ചയായ തല്ലും പീഡനവുംമൂലം ജീവിതം അസഹനീയമായതിന് തെളിവുണ്ടെങ്കിലേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കൂ.
1996-ൽ വൽസാഡിലെ പഹാഡ്പാഡയിൽ ഭാര്യ പ്രമീള തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് ദിലീപ് വർളിയെ സെഷൻസ് കോടതി 2003-ലാണ് ശിക്ഷിച്ചത്.
Content Highlights: 'One Incident' Of Husband Slapping Wife For Staying Overnight At Parent's Home Without Telling Him Not Cruelty: Gujarat High Court
Published: 22 Feb 2026, 04:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented