
നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഭാര്യ ദിവ്യക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. 'ഇന്ന് അവളുടെ ജന്മദിനം' എന്ന ക്യാപ്ഷനോടെ ദിവ്യയുടെ ചിത്രമാണ് വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പിറന്നാളാശംസ ചര്‍ച്ചയായി. ഭാര്യയെ കുറിച്ച് ദീര്‍ഘമായി എഴുതാറുള്ള വിനീത് പിറന്നാള്‍ ആശംസ ഒറ്റ വരിയിലാക്കിയത് സഹോദരന്‍ ധ്യാനിന്റെ ട്രോള്‍ പേടിച്ചാണോ എന്നാണ് ആരാധകരുടെ ചോദ്യം. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ വിനീതിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ധ്യാന്‍ കളിയാക്കിയിരുന്നു. വിനീത് വിവാഹ വാര്‍ഷികത്തിന് പങ്കുവെച്ച നീണ്ട കുറിപ്പിനെയാണ് ധ്യാന്‍ പരിഹസിച്ചത്.
ഇത്രയും വലിയ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നതിന് പകരം ദിവ്യയോട് നേരിട്ടുപറഞ്ഞാല്‍ പോരേ എന്നും ദിവ്യയെക്കുറിച്ചുള്ള വിനീതിന്റെ ഹൃദയസ്പര്‍ശിയായ എഴുത്ത് പല ഭര്‍ത്താക്കന്‍മാരേയും സമ്മര്‍ദ്ദത്തിലാക്കാറുണ്ടെന്നുമായിരുന്നു ധ്യാനിന്റെ കമന്റ്. ഇതിനെ തുടര്‍ന്നാണോ പിറന്നാള്‍ ആശംസ ഒറ്റ വരിയില്‍ ഒതുക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍ പിറന്നാള്‍ ആശംസയ്ക്ക് വിനീത് വലിയ കുറിപ്പുകള്‍ പങ്കുവെയ്ക്കാറില്ലെന്ന് മറ്റു ചില ആരാധകര്‍ പറയുന്നു. വിവാഹ വാര്‍ഷികത്തിന് മാത്രമാണ് അത്തരത്തിലുള്ള കുറിപ്പുകളുണ്ടാകാറുള്ളതെന്നും ധ്യാനിന്റെ ട്രോള്‍ പേടിച്ചിട്ടില്ല ഒറ്റ വരിയില്‍ ഒതുക്കിയതെന്നും ഈ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഏതായാലും ഈ പോസ്റ്റിന് താഴെ രസകരമായ പല കമന്റുകളുമുണ്ട്. ധ്യാനിനെ ബ്ലോക്ക് ചെയ്തിട്ട് മനസിലുള്ള ക്യാപ്ഷന്‍ തന്നെ ഇട്ടൂകൂടെയെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. വിനീതിന്റെ ദീര്‍ഘമായ കുറിപ്പ് മിസ് ചെയ്യുന്നുവെന്നും എങ്ങനെ പോസ്റ്റ് എഴുതിയിരുന്ന മനുഷ്യനായിരുന്നെന്നും കമന്റുകളുണ്ട്.
Content Highlights: vineeth sreenivasans birthday wish to wife divya
Published: 17 Apr 2024, 05:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented