മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ 32-ാം ജന്മദിനത്തിൽ മനോഹരമായ റീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഭാര്യ ചാരുലത. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ വീഡിയോകൾ കോർത്തിണക്കിയാണ് ഈ റീലുണ്ടാക്കിയിരിക്കുന്നത്‌. ഇതിനൊപ്പം ഹൃദ്യമായൊരു കുറിപ്പും അവർ പങ്കുവെച്ചു.

To advertise here,

'വർഷത്തിലെ ആ സമയമിതാ വീണ്ടും എത്തിയിരിക്കുന്നു. എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ'-ചാരുലത കുറിച്ചു.

പിറന്നാളിനോട് അനുബന്ധിച്ച് ഒട്ടേറെ ഇൻസ്റ്റഗ്രാം സ്‌റ്റോറികളും ചാരുലത പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഹലോ 11/11' എന്ന ക്യാപ്ഷനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് തുടക്കം. എന്നെന്നും പ്രിയപ്പെട്ടവൻ, ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട ഗാനം എന്നീ ക്യാപ്ഷനുകളും ചില ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

ചാരുവിന്റെ ആശംസയ്ക്ക് പിന്നാലെ സഞ്ജുവും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. 'സ്വയം ആഘോഷിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ഒരാൾ എന്നോട് പറഞ്ഞു (ചാരുലത). അതുകൊണ്ട് ഇതാ 11/11 എന്ന ഈ ദിവസം എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ചിത്രം മനോഹരമായൊരു ഗാനത്തിന്റെ അകമ്പടിയോടെ പങ്കുവെച്ച് ഞാൻ സ്വയം ആഘോഷിക്കുകയാണ്. എനിക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി'-സഞ്ജു കുറിച്ചു.