ഭാര്യയും നടിയുമായ ദേവികാ നമ്പ്യാര്‍ക്കൊപ്പം 10 വര്‍ഷം മുമ്പെടുത്ത ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ വിജയ് മാധവ്. വിവാഹ നിശ്ചയ വാര്‍ഷിക ദിനത്തിലാണ് 2012-ല്‍ എടുത്ത ചിത്രം വിജയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

To advertise here,

ഒരു ആല്‍ബത്തിന്റെ റെക്കോഡിങ് സമയത്ത് എടുത്ത ഫോട്ടോയാണ് അത്. അന്ന് ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് കുറിച്ചു. 

2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. സീരിയല്‍ നടിയായും അവതാകരയായും പ്രേക്ഷരുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ദേവിക. സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത സംവിധായകനായി.