വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തീയ്യതിയും വിവാഹവേദിയും തീരുമാനിച്ചതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ രശ്മിക മന്ദാന പങ്കുവെച്ച ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച ചില ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ചരിത്രഭൂമിയായ റോമിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് രശ്മിക പങ്കുവെച്ചത്. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഈ സുഹൃത്തുക്കളെ കൂടാതെ വിജയ് ദേവരകൊണ്ടയും രശ്മികയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
മണിക്കൂറുകൾക്ക് മുമ്പ് വിജയ് പങ്കുവെച്ച റോമിൽ നിന്നുള്ള ചിത്രങ്ങളാണ് ഇക്കാര്യം ഉറപ്പിച്ചത്. കൊളോസിയം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള രശ്മിക പങ്കുവെച്ചത് പോലുള്ള ചിത്രങ്ങൾ വിജയ്യും പങ്കുവെച്ചിട്ടുണ്ട്. രശ്മിക പങ്കുവെച്ച വീഡിയോകളിലൊന്നിൽ വീഡിയോ ചിത്രീകരിക്കുന്നയാൾ നടിയുടെ കയ്യിൽ പിടിക്കുന്ന രംഗമുണ്ട്. കൈ മാത്രമേ കാണുന്നുള്ളൂ എങ്കിലും ഒരു ഫുൾ സ്ലീവ് ഒരു ഡെനിം വസ്ത്രമാണ് അയാൾ ധരിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ കാണാം.
വിജയ് ദേവരകൊണ്ട തന്റെ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഡെനിം ജാക്കറ്റ് ധരിച്ച ചിത്രങ്ങളും കാണാം. അതിലൊരു ചിത്രത്തിൽ ഒരു യുവതി നടന്റെ തോളിൽ തലചായ്ചിരിക്കുന്നത് കാണാം. എങ്കിലും ആ യുവതിയുടെ മുഖം വ്യക്തമല്ല. ഇത് രശ്മിക തന്നെയാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അതേസമയം ഒരു കൂട്ടം സുഹൃത്തുക്കളും ഇരുവരുടേയും ചിത്രങ്ങളിലുണ്ട്.
2025 ഒക്ടോബർ മൂന്നിനായിരുന്നു വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹ നിശ്ചയം. താരങ്ങളാരും തന്നെ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. എന്നാൽ രശ്മികയുടെ കയ്യിലെ വിവാഹ മോതിരം പിന്നീട് വാർത്തയായി. അടുത്തിടെ രശ്മികയുടെ ദി ഗേൾഫ്രണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിജയ് ദേവരകൊണ്ടയുടെ സജീവ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ നിശ്ചയശേഷം ചില പൊതുചടങ്ങുകളിൽഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഫെബ്രുവരി 26 ന് വിവാഹം തീരുമാനിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചാണ് വിവാഹമെന്നും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുള്ള സ്വകാര്യചടങ്ങായിരിക്കുമിതെന്നുമാണ് വിവരം. 2018-ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം, 2019-ൽ ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും ചലച്ചിത്രാസ്വാദകരുടെ പ്രിയജോഡികളായത്.
Content Highlights: Reports suggest Vijay Deverakonda and Rashmika Mandanna`s wedding is set for this year. Recent Rome vacation photos hint at their relationship, fueling speculation.
Published: 01 Jan 2026, 02:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented