തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും കഴിഞ്ഞമാസമാണ് വിവാഹിതരായത്. രാജസ്ഥാനിലെ ജയ്പുരിലാണ് സ്വപ്‌നതുല്യമായ വിവാഹം നടന്നത്. ഇപ്പോഴിതാ ഇരുവരും മധുവിധു ആഘോഷിക്കുകയാണ്. തായ്‌ലൻഡിലെ കോ സാമുയിയിലാണ് ഇരുവരും ഹണിമൂൺ ആഘോഷിക്കുന്നത് എന്നാണ് റിപ്പോർട്ട്.

To advertise here,

Don’t Miss: വിവാഹശേഷം ആദ്യമായി ക്യമറയ്ക്ക് മുന്നിലെത്തി രശ്മികയും വിജയ് ദേവരകൊണ്ടയും; ഫ്ളൈയിങ് കിസ് വൈറൽ | VIDEO

തായ്‌ലൻഡിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. കാഷ്വൽ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്. ആലിംഗനം ചെയ്തുകൊണ്ട് പ്രണയപൂർവം പരസ്പരം കണ്ണുകളിലേക്ക് നോക്കുന്ന ചിത്രമാണ് പുറത്തുവന്നത്. വിജയ് ദേവരകൊണ്ടയോ രശ്മികയോ ഔദ്യോഗികമായി പുറത്തുവിട്ട ചിത്രമല്ല ഇത്.

Also Read: കല്യാണത്തിന് വിളിച്ചില്ല; പരിഭവം പറഞ്ഞ കുഞ്ഞാരാധികയെ നേരിൽ കണ്ട് രശ്മികയും വിജയ്‌യും | വീഡിയോ

ഹണിമൂൺ ആഘോഷിക്കുന്ന താരദമ്പതികൾ സ്വകാര്യ എയർ ബിഎൻബി വില്ലയിലാണ് താമസിക്കുന്നത്. ബീച്ചിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വിശാലമായ വില്ലയാണ് ഇത്. പരമ്പരാഗതമായ ആഡംബര റിസോർട്ടുകളേക്കാൾ സ്വകാര്യത ഉറപ്പിക്കാനാണ് ഇരുവരും ഈ വില്ല തിരഞ്ഞെടുത്തതെന്നും താരങ്ങളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

കല്യാണത്തിന് വിളിക്കാത്തതിൽ പരിഭവം പറഞ്ഞ കുഞ്ഞാരാധികയെ വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും വീട്ടിലേക്ക് ക്ഷണിച്ചതും വിരുന്നൊരുക്കിയതുമെല്ലാം കഴിഞ്ഞദിവസം വാർത്തയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നേരത്തേ കുഞ്ഞാരാധിക പരിഭവം പറഞ്ഞത്. വീട്ടിലേക്ക് വിളിക്കാമെന്ന് വീഡിയോയ്ക്ക് താഴെ അന്ന് തന്നെ വിജയ് കമന്റ് ചെയ്തിരുന്നു.

Don’t Miss: രശ്മികയുടെ നെറുകയിൽ ചുംബിച്ച് വിജയ് ദേവരകൊണ്ട; വിവാഹാഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിനൊടുവിലാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും വിവാഹിതരായത്. ഇതിന് ശേഷം സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിൽ വിവാഹ വിരുന്നും സംഘടിപ്പിച്ചു. ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ ഹോട്ടലിലായിരുന്നു റിസപ്ഷൻ.