ഫെബ്രുവരി 26-നായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും വിവാഹം. രാജസ്ഥാനിലെ ഉദയ്പുരിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതിന് ശേഷം ഹൈദരാബാദിൽ ഗംഭീരമായ റിസപ്ഷനുമുണ്ടായിരുന്നു. ഇപ്പോഴിതാ, വിവാഹാഘോഷങ്ങളുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

To advertise here,

വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, പ്രധാനം എന്നീ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇരുവർക്കും പുറമെ കുടുംബാങ്ങളേയും അടുത്ത സുഹൃത്തുക്കളേയും ചിത്രങ്ങളിൽ കാണാം. രശ്മികയും വിജയ്‌യും പുഞ്ചിരിക്കുന്നതാണ് ചില ചിത്രങ്ങളിലുള്ളതെങ്കിൽ മറ്റൊരു ചിത്രത്തിൽ വിജയ്, രശ്മികയുടെ നെറുകയിൽ ചുംബിക്കുന്നതാണുള്ളത്.

'25.02.26 - പ്രധാനത്തിന്റേയും മെഹന്ദിയുടേയും സായാഹ്നം. ഏറ്റവും രസകരമായ സായാഹ്നം. ഏറ്റവും ഊർജസ്വലമായ സായാഹ്നം. നൂറുമണിക്കൂർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച സായാഹ്നം.' - ഇതാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട കുറിച്ചത്.

'പ്രധാനത്തിന്റേയും മെഹന്ദിയുടേയും സായാഹ്നം. അത് വളരെ ഗംഭീരമായിരുന്നു. പക്ഷേ പെട്ടെന്ന് അവസാനിച്ചു.' -ഇതാണ് രശ്മിക ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. രണ്ട് പേരുടേയും പോസ്റ്റുകൾക്ക് താഴെ നിരവധി പേരാണ് ആശംസകൾ നേർന്ന് കമന്റുകളിട്ടത്.