കേരളത്തില്‍ വേരുകളുള്ള ബോളിവുഡ് താരമാണ് വിദ്യാ ബാലന്. ഹിന്ദി സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും മലയാളികള്‍ക്കും വിദ്യ സുപരിചിതയാണ്. 2012-ല്‍ സിദ്ധാര്‍ഥ് റോയ് കപൂറിനെ വിവാഹം ചെയ്ത വിദ്യ ഒരു കാലത്ത് താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിട്ടേ ഇല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ സിദ്ധാര്‍ഥിനെ കണ്ടുമുട്ടിയ ശേഷമാണ് ഇതില്‍ മാറ്റം വന്നതെന്ന് രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റില്‍ താരം പങ്കുവെച്ചു.
‘കല്യാണം കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നാണ് ഞാന്‍ കരുതിയിരുന്നത്. അവളെ പിന്നെ ഒന്നും ചെയ്യാന്‍ അനുവദിക്കില്ല എന്നും. കാരണം അന്ന് അങ്ങനെയാണല്ലോ. എന്റെ അമ്മയുടെ തലമുറയിലുള്ളവര്‍ മാത്രമല്ല എന്റെ ചുറ്റിലും പല സ്ത്രീകളേയും കാണാമായിരുന്നു. കല്യാണത്തിന് ശേഷം സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിച്ചിരുന്ന പലതും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകാരണം കല്യാണം കഴിക്കേണ്ട എന്ന തീരുമാനത്തിലെത്തി.’ വിദ്യ പറഞ്ഞു.
‘സുഹൃത്തുക്കള്‍ കല്യാണത്തെക്കുറിച്ചും ഹണിമൂണിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഞാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നില്ല. അവര്‍ പറയുന്നത് ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുക. എനിക്ക് അത്തരം സംസാരങ്ങളില്‍ താല്പര്യം ഇല്ലായിരുന്നു.
മാതാപിതാക്കളാണ് ജന്മം നല്‍കിയതെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളാണ് നമ്മെ രൂപപ്പെടുത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവര്‍ നമ്മെ സ്വാധീനിക്കും. പ്രത്യേകിച്ച് നമ്മുടെ ജീവിതപങ്കാളി. ഇത് എനിക്കിന്ന് മനസ്സിലാക്കാന്‍ കഴിയും.’ വിദ്യ കൂട്ടിച്ചേര്‍ത്തു.
Content Highlights: Bollywood star Vidya Balan, with Kerala roots, reveals she never wanted to marry until meeting Siddharth Roy Kapur.
Published: 01 Nov 2025, 02:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented