നവംബര്‍ ഒന്നിന് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് വരുണ്‍ തേജ് കൊനിഡേലയും ലാവണ്യ ത്രിപാഠിയും. കുടുംബമെന്ന നിലയിലുള്ള വളര്‍ച്ച കാണിക്കുന്ന രീതിയില്‍ കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചു. സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് മാതാപിതാക്കളായതിന്റെ സന്തോഷവുംകൂടി അറിയിച്ചുകൊണ്ട്  താരദമ്പതികള്‍ വിവാഹവാര്‍ഷികത്തിന്റെ കുറിപ്പിട്ടത്.

To advertise here,

വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് വരുണും ലാവണ്യയും സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ പങ്കുവെച്ചു. 'വിവാഹ വാര്‍ഷികാശംസകള്‍ പ്രിയപ്പെട്ടവളേ! നീ എല്ലാത്തിനെയും കൂടുതല്‍ മനോഹരമാക്കുന്നു. ഓരോ നിമിഷവും, ഓരോ ദിവസവും. നിന്നെ കണ്ടെത്തിയ ഞാന്‍ ഭാഗ്യവാനാണ്! ലവ് യു' എന്നാണ് വരുണ്‍ ലാവണ്യക്ക് വേണ്ടി കുറിച്ചത്.
 

വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കളായിരുന്ന ഇരുവരും ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥിയെക്കൂടി സ്വീകരിച്ചിരിക്കുന്നു. അവര്‍ ഈ ജീവിതയാത്രയെ എത്രത്തോളം ആസ്വദിക്കുന്നു എന്നും അവര്‍ക്കിടയിലുള്ള ബന്ധത്തിനെയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ജീവിതത്തിലും സിനിമയിലും വരുണ്‍ വ്യത്യസ്തമായ റോളുകള്‍ തിരഞ്ഞെടുക്കുന്നതിനെ അഭിനന്ദിച്ചുകൊണ്ടാണ് ലാവണ്യ തന്റെ ആശംസകള്‍ പങ്കുവെച്ചത്. 'നിങ്ങളെപ്പോലെ ഒരാളെ ജീവിതത്തില്‍ ലഭിച്ചത് ഭാഗ്യമാണ്. നിങ്ങളെപ്പോലെ ഒരു ഹൃദയത്തിനുടമ എന്നും സ്‌നേഹിക്കപ്പെടണം' ലാവണ്യ കുറിച്ചു.
 

കുടുംബാംഗങ്ങളും ആരാധകരും ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആംശംസകള്‍ അറിയിച്ചു. 2025 സെപ്റ്റംബറിലാണ് മകന്‍ വായുവ് തേജ് കൊനിഡേല ജനിച്ചത്. വിവാഹം കഴിക്കുന്നതിന് മുന്‍പ് ഇരുവരുമ പ്രണയത്തിലായിരുന്നു. തന്റെ അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് വരുണ്‍. 'VT15' എന്ന് നിലവില്‍ പേരിട്ടിരിക്കുന്ന മെര്‍ലപക ഗാന്ധിയുടെ ഇന്‍ഡോ-കൊറിയന്‍ പടത്തിലാണ് വരുണ്‍ അഭിനയിക്കുന്നത്. ലാവണ്യ അവസാനമായി അഭിനയിച്ച് സെപ്റ്റംബറില്‍ പുറത്തിറങ്ങിയ 'തണല്‍' ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.