തങ്ങളുടെ ബന്ധം വിവാഹത്തിലൂടെ ഔദ്യോഗികമാക്കാന്‍ ഊര്‍മ്മിള ആഗ്രഹിച്ചിരുന്നു

തൊണ്ണൂറുകളിൽ ബോളിവുഡിൽ ഏറെ ചർച്ചചെയ്യപ്പെട്ട പ്രണയകഥകളിൽ ഒന്നായിരുന്നു നടിയായ ഊർമിള മാണ്ഡോത്കറും പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മയും തമ്മിലുള്ളത്. ഇരുവരുടേയും ബന്ധത്തെച്ചൊല്ലി അക്കാലത്ത് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അവർ ഇരുവരും രഹസ്യമായി വിവാഹിതരായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ജ്യോതി വെങ്കിടേഷ്. ഒരു അഭിമുഖത്തിലാണ് വെങ്കിടേഷ് ഈ കാര്യം വെളിപ്പെടുത്തിയത്.
ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഊർമ്മിളയുടെയും രാം ഗോപാൽ വർമ്മയുടെയും വിവാഹം നടന്നതെന്ന് വെങ്കിടേഷ് വെളിപ്പെടുത്തി. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് തന്നോട് ആദ്യമായി ഈ വിവാഹകാര്യം പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ജ്യോതി, ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നിങ്ങൾ എല്ലാ കാര്യങ്ങളെക്കുറിച്ചും എഴുതാറുണ്ട്, എന്നാൽ രാം ഗോപാൽ വർമ്മയും ഊർമ്മിളയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും എഴുതാതിരുന്നത് 'എന്ന് ചിരഞ്ജീവി എന്നോട് ചോദിച്ചു. തുടർന്ന് വിവാഹം നടന്ന ക്ഷേത്രത്തിലെ പൂജാരിയുടെ ഫോൺ നമ്പർ പോലും തെളിവായി അദ്ദേഹം എനിക്ക് തന്നുവെന്നും എന്ന് ജ്യോതി വെങ്കിടേഷ് ഓർത്തെടുത്തു.
ഈ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അത് സ്ഥിരീകരിക്കാനായി താൻ ഊർമിളയെ ഫോണിൽ വിളിച്ചിരുന്നതായി ജ്യോതി വെങ്കിടേഷ് പറയുന്നു. വാർത്ത കേട്ടയുടൻ ഊർമ്മിള ഫോണിലൂടെ പൊട്ടിക്കരയുകയായിരുന്നു. 'സിനിമയിൽ എത്തിയ കാലം മുതൽ നിങ്ങളെ എനിക്ക് അറിയാവുന്നതല്ലേ, എനിക്കെതിരെ എങ്ങനെയാണ് ഇങ്ങനെയൊരു വാർത്ത എഴുതാൻ കഴിയുന്നതെന്നായിരുന്നു ഊർമ്മിള ചോദിച്ചത്. അതേസമയം, വിഷയം സ്ഥിരീകരിക്കാൻ രാം ഗോപാൽ വർമ്മയെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ബോളിവുഡിലെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടായിരുന്നു ഇവരുടേത്. രംഗീല, ദൗഡ്, സത്യ, മസ്ത്, പ്യാർ തുനേ ക്യാ കിയാ, ഭൂത് തുടങ്ങി നിരവധിയേറെ ശ്രദ്ധേയമായ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.
Content Highlights: Journalist Jyothi Venkatesh claims Urmila and RGV married in an Andhra temple., Claims cite Telugu superstar Chiranjeevi as the source of the information., Urmila Matondkar denied the allegations and reacted emotionally to the report., RGV remained silent on the claims., The professional fallout was attributed to RGV's refusal to formalize their relationship
Published: 03 Aug 2026, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented