സുന്ദരമായ മുഖം ആഗ്രഹിക്കുന്നവരാണ് മിക്കവരും. സൗന്ദര്യ സംരക്ഷണത്തിനായുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാത്തവും ചുരുക്കമായിരിക്കും. ഇതുപോലെ നേത്രസംരക്ഷണത്തിനും പ്രാധാന്യം നല്കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പുനെ സ്വദേശിയായ ഒരു യുവതി ചെയ്ത കാര്യം അല്പം കടന്നുപോയി. നേത്രസംരക്ഷണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ചാണ് യുവതി കണ്ണുകള്‍ കഴുകിയത്.
'മരുന്നില്ലാതെ ആരോഗ്യം നിലനിര്‍ത്തുന്ന പരിശീലക' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൂപുര്‍ എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വിചിത്ര നേത്രസംരക്ഷണ മാര്‍ഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഇതിന്റെ പ്രയോജനങ്ങളേയും കുറിച്ച് അവര്‍ പറയുന്നുണ്ട്.
'മൂത്രം ഉപയോഗിച്ചുള്ള കണ്ണ് കഴുകല്‍-പ്രകൃതിയുടെ സ്വന്തം മരുന്ന്' എന്ന് പോസ്റ്റിന് അവര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കണ്ണുകളിലെ ചുവപ്പ്, വരള്‍ച്ച, അസ്വസ്ഥത എന്നിവയില്‍നിന്ന് ആശ്വാസം നല്കാന് സഹായിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ആദ്യം ഒഴിക്കുന്ന മൂത്രം എടുത്ത് അത് നിറച്ച കപ്പുകള്‍ക്ക് മുകളില്‍ കണ്ണുകള്‍വെച്ച് പലതവണ ചിമ്മുന്നതാണ് പ്രക്രിയയെന്നും അവര്‍ പറയുന്നു.
മൂത്രം കണ്ണുകളില്‍ പൂര്‍ണമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി കണ്ണുകള്‍ എല്ലാ ദിശകളിലേക്കും, അതായത് വശങ്ങളില്‍നിന്ന് വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ചലിപ്പിക്കുക എന്നതാണെന്നും നൂപുര്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണുകള്‍ മൃദുവായി തുടക്കണമെന്നും അവര്‍ വിശദീകരിക്കുന്നു. അടുത്തതായി കൈകളില്‍നിന്ന് കണ്പോളകളിലേക്ക് ചൂട് കൈമാറുന്നതിനായി കൈപ്പത്തികള്‍ കണ്ണുകള്‍ക്ക് മുകളില്‍വെയ്ക്കണമെന്നും ഇവര്‍ പറയുന്നു.
വീഡിയോ വലിയ ചര്‍ച്ചയാതോടെ നൂപുര്‍ ഡിലീറ്റ് ചെയ്തു. ശരീരമാലിന്യം ശേഖരിച്ച് വീണ്ടും അത് ഉപയോഗിക്കാന്‍ എങ്ങനെ തോന്നിയെന്നും ശരീരത്തിന് ഗുണമില്ലാത്തതിനാലാണ് മൂത്രം പുറന്തള്ളുന്നതെന്നും ആളുകള്‍ പറയുന്നു. അണുക്കള്‍ നിറഞ്ഞ ഈ മൂത്രം ഒരിക്കലും ഉപയോഗിക്കരുതെന്നും ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്.
നേരത്തെ താന്‍ 10 ദിവസത്തെ മൂത്ര ഉപവാസം നടത്തിയെന്നും അത് ചര്‍മത്തിന് തിളക്കം നല്‍കിയെന്നും തന്റെ ഭാരം കുറഞ്ഞുവെന്നും നൂപുര്‍ അവകാശപ്പെട്ടിരുന്നു.
Content Highlights: urine eye wash pune womens hack shocks internet
Published: 26 Jun 2025, 03:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented