ഇൻസ്റ്റഗ്രാം പോസ്റ്റ് ഉർഫി ജാവേദ് പിന്നീട് നീക്കം ചെയ്തു

റിയാലിറ്റി ഷോ വിജയിച്ച ശേഷം തനിക്ക് ബലാത്സംഗഭീഷണികളും വധഭീഷണികളും ലഭിച്ചിരുന്നതായി ഇൻഫ്‌ളുവൻസറും നടിയുമായ ഉർഫി ജാവേദ്. ദി ട്രെയിറ്റേഴ്‌സ് എന്ന റിയാലിറ്റി ഷോയുടെ ഒന്നാം സീസൺ പുറത്തിറങ്ങിയ ശേഷമാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ഉർഫി പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് താൻ നേരിട്ട ദുരനുഭവങ്ങൾ ഉർഫി കുറിച്ചത്. എന്നാൽ പിന്നീട് ഈ പോസ്റ്റ് താരം നീക്കം ചെയ്തു.
'കടുത്ത ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും ബലാത്സംഗഭീഷണികൾക്കും വധഭീഷണികൾക്കും ഞാൻ ഇരയായിട്ടുണ്ട്. ഏതെല്ലാമോ ആളുകൾ എന്റെ നമ്പർ തപ്പിയെടുത്ത് നേരിട്ട് വിളിച്ച് അധിക്ഷേപിക്കുമായിരുന്നു. എന്റെ നമ്പറിൽ വിളിച്ചാണ് അവർ എനിക്കുനേരെ ബലാത്സംഗഭീഷണിയും വധഭീഷണിയും മുഴക്കിയത്.' -ഉർഫി ജാവേദ് പറഞ്ഞു.
'ഞാൻ തമാശ പറയുന്നതല്ല. ഇതൊന്നും ഒരുശതമാനം പോലുമില്ല. യഥാർഥത്തിൽ നമ്മൾ കാണുന്നതെല്ലാം മാന്യമായവ മാത്രമാണ്. സാമൂഹികമാധ്യമങ്ങളിലെ സ്ത്രീകളുടെ അവസ്ഥ ഇതാണ്. അവരെ അധിക്ഷേപിക്കുക, അവർക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുക, വധഭീഷണി മുഴക്കുക എന്നിവയെല്ലാം ഇപ്പോൾ പതിവാണ്.' -അവർ തുടർന്നു.
2025 ജൂണിൽ ആമസോൺ പ്രൈം വീഡിയോയിലാണ് ദി ട്രെയിറ്റേഴ്‌സ് സ്ട്രീം ചെയ്തത്. ഇതേ പേരിലുള്ള അമേരിക്കൻ ഷോയുടെ ഇന്ത്യൻ പതിപ്പിലാണ് ഉർഫി ജാവേദ് പങ്കെടുത്തത്. ഉർഫി ജാവേദും നികിതാ ലൂഥറുമാണ് ഷോയുടെ ആദ്യ സീസണിലെ വിജയികൾ. മത്സരാർഥികൾ ഒന്നിച്ച് ഒരുവീട്ടിൽ താമസിച്ചാണ് മത്സരം. ഇവരിൽ ചിലർ 'വഞ്ചകരും' ബാക്കിയുള്ളവർ വിശ്വസ്തരുമാണ്. വഞ്ചകർ മറ്റുള്ളവരെ വഞ്ചിക്കുകയും വിശ്വസ്തരായവർ വഞ്ചകരെ കണ്ടെത്തുകയുമാണ് ചെയ്യേണ്ടത്.
Content Highlights: Urfi Javed shared that she received severe rape and death threats after winning the first season of the reality show The Traitors, which streamed on Amazon Prime Video in June 2025 alongside co-winner Nikita Luther.
Published: 11 Jun 2026, 06:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented