സൽമാൻ ഖാൻ അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയിൽ മത്സരാർഥിയായ ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോമിന് വിമർശനം. ഷോയിലെ സഹ മത്സരാർഥിയും സംഗീത സംവിധായികയുമായ റിതി തിവാരിയെ ബോഡി ഷെയ്മിങ് ചെയ്തതാണ് മേരി കോമിനെതിരായ വിമർശനങ്ങൾക്ക് കാരണം.
സംസാരത്തിനിടെ റിതിയെ 'തടിയുള്ളവൾ' എന്ന് മേരി കോം വിശേഷിപ്പിക്കുകയായിരുന്നു. അവരുടെ വസ്ത്രധാരണ രീതി മോശമാണെന്നും മേരി കോം പറഞ്ഞു. ഈ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായത്. മേരി കോമിൽ ഇത്തരത്തിലൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്ന് പലരും വ്യക്തമാക്കി. ബിജെപി എംപിയും ഗായകനും നടനുമായ മനോജ് തിവാരിയുടെ മകളാണ് റിതി തിവാരി.
ഒട്ടേറെപ്പേരാണ് മേരി കോമിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ലോകചാമ്പ്യൻ ആയതുകൊണ്ട് മറ്റൊരാളെ ബോഡി ഷെയിം ചെയ്യാൻ അവകാശമുണ്ടോ എന്നാണ് ഒരാൾ കുറിച്ചത്. ഇത്തരത്തിൽ ബോഡി ഷെയിം ചെയ്യുന്നത് ലജ്ജാകരമാണെന്നും മറ്റുള്ളവരുടെ ശരീരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ വിലയിരുത്തുമ്പോൾ മറ്റ് മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായ പെരുമാറ്റം അവർ പ്രതീക്ഷിക്കരുതെന്നും ചിലർ കുറിച്ചു.
Content Highlights: Mary Kom called Rhiti Tiwari 'moti' (fat) on national television during Bigg Boss 20., The boxer also criticized the singer for taking too long to make tea., Social media users expressed shock and disappointment over Mary Kom's remarks., Viewers are anticipating whether the show host will address the controversy in the upcoming Weekend Ka Vaar.
Published: 10 Sept 2026, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented