
ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഉര്‍ഫി ജാവേദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് പിന്നീട് ഉര്‍ഫി രംഗത്തെത്തുകയും ചെയ്തു. സംഭവസ്ഥലത്ത് ചില പ്രശ്‌നങ്ങളുള്ളതിനാല്‍ ദുബായ് പോലീസ് ചിത്രീകരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് ഉര്‍ഫി വ്യക്തമാക്കി. തന്റെ വസ്ത്രവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ ഉര്‍ഫിയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യയുടെ മുന്‍ ഹോക്കി താരം യുവരാജ് വാല്‍മീകിയെ ടാഗ് ചെയ്താണ് ഉര്‍ഫി സ്റ്റോറി പങ്കുവെച്ചത്. ഉര്‍ഫിയെ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തുതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോക്ക് താഴെ യുവരാജ് കമന്റ് ചെയ്തതോടെയാണ് ഉര്‍ഫി ഹോക്കി താരത്തിനെതിരേ രംഗത്തെത്തിയത്. 'നന്ദി ദുബായ്. ദയവായി അവളെ പുറത്തുവിടരുത്.' എന്നായിരുന്നു യുവരാജിന്റെ കമന്റ്.
ഇതിന് മറുപടിയുമായി ഉര്‍ഫി ഇന്‍സ്റ്റാ സ്റ്റോറി പോസ്റ്റ് ചെയ്യുകയായിരുന്നു. 'എന്റെ വസ്ത്രത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ എന്റെ ഇന്‍ബോക്‌സില്‍ തുടരാന്‍ ഒരു പ്രശ്‌നവുമില്ല. എനിക്കും മറ്റു പെണ്‍കുട്ടികള്‍ക്കും നിങ്ങള്‍ അയച്ച മെസ്സേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്റെ കൈയിലുണ്ട്' ഇതായിരുന്നു ഉര്‍ഫിയുടെ സ്റ്റോറി.
എന്നാല്‍ പിന്നീട് ഇതില്‍ വിശദീകരണവുമായി യുവരാജ് രംഗത്തെത്തി. ഉര്‍ഫിക്ക് മെസ്സേജ് അയച്ചിട്ടില്ലെന്നും ധൈര്യമുണ്ടെങ്കില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെയ്ക്കൂ എന്നുമായിരുന്നു ഹോക്കി താരത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ യുവരാജ് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉര്‍ഫി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഹേയ്, സുഖമല്ലേ' എന്നായിരുന്നു യുവരാജ് ഉര്‍ഫിക്ക് അയച്ച മെസ്സേജില്‍ പറയുന്നത്. 'നിങ്ങള്‍ എന്തുകൊണ്ട് കൊലപാതകികളേയും ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവരേയും കുറിച്ച് സംസാരിക്കാത്തത്? എന്ത് കാരണത്താലാണ് ഞാന്‍ തടവറയ്ക്കുള്ളില്‍ കഴിയണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്?' എന്നും ഇന്‍സ്റ്റാ സ്റ്റോറിയില്‍ ഉര്‍ഫി ചോദിക്കുന്നു.
52 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ യുവരാജ് 14 ഗോളുകളും നേടിയിട്ടുണ്ട്. 2011-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമംഗമാണ്. ലോകകപ്പിലും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചു.

Content Highlights: urfi javed reacts to Indian hockey player yuvraj walmiki who thanked dubai for her detention
Published: 23 Dec 2022, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented