
കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടപ്പോൾ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും തുറന്ന് പറഞ്ഞ് നടൻ സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത്. തൃഷാലയ്ക്ക് എട്ട് വയസുള്ളപ്പോഴായിരുന്നു അമ്മ റിച്ചാ ശർമയുടെ വേർപാട്. അതിനുശേഷം ഒരുപാട് ട്രോമകളിലൂടേയും ഉത്കണ്ഠകളിലൂടെയും താൻ കടന്നുപോയെന്ന് തൃഷാല പറയുന്നു.
ഒരു ബോളിവുഡ് താരത്തിന്റെ മകളായതിനാൽ എല്ലാ സുഖസൗകര്യങ്ങളുമുണ്ടാകുമെന്നാകും ആളുകളുടെ ധാരണയെന്നും എന്നാൽ അതിൽനിന്ന് വിപരീതമായി കയ്പ് നിറഞ്ഞ കുട്ടിക്കാലമായിരുന്നു തന്റേതെന്നും തൃഷാല പറയുന്നു. താൻ അമേരിക്കയിലും അച്ഛൻ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മിക്കപ്പോഴും ഇന്ത്യയിലായിരിക്കുമെന്നും തൃഷാല പറയുന്നു. സ്‌കൂളിൽവെച്ചും ഒരുപാട് ദുരിതങ്ങൾ നേരിട്ടു. മാനസിക സമ്മർദ്ദം കാരണം ശരീരഭാരം വരെ കൂടിയെന്നും തൃഷാല വ്യക്തമാക്കുന്നു.
Inside Thoughts Out Loud എന്ന പോഡ്കാസ്റ്റിലാണ് തൃഷാല തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. 'എന്റെ അമ്മ 1996-ൽ എനിക്ക് എട്ട് വയസുള്ളപ്പോഴാണ് മരിക്കുന്നത്. ബ്രെയ്ൻ ട്യൂമറായിരുന്നു. 1989-ലാണ് രോഗം സ്ഥിരീകരിക്കുന്നത്. അമ്മ ഇത് അറിഞ്ഞപ്പോൾ ഞാൻ നാലാം ക്ലാസിലായിരുന്നു. ഇത്തരം ബ്രെയ്ൻ കാൻസർ വളരെ മാരകവും അപകടകാരിയുമാണ്. അച്ഛൻ ഇടയ്ക്കിടെ അമേരിക്കയിൽ വരും. അധികവും ഷൂട്ടിങ്ങിന്റെ ഭാഗമായി ഇന്ത്യയിലായിരിക്കും. അമ്മയെന്ന നഷ്ടത്തിൽ നിന്ന് കര കയറാൻ ഞാൻ ഭക്ഷണത്തിലാണ് അഭയം തേടിയത്. അത് ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്കാണെത്തിയത്.'-തൃഷാല പറയുന്നു.
1988-ലാണ് താരദമ്പതികളായ സഞ്ജയ് ദത്തിനും റിച്ച ശർമയ്ക്കും മകൾ തൃഷാല ജനിച്ചത്. 1996-ൽ ബ്രെയ്ൻ ട്യൂമറിനെ തുടർന്ന് റിച്ച മരിച്ചതിനുശേഷം അമ്മൂമ്മയുടെ കൂടെ അമേരിക്കയിലാണ് തൃഷാല വളർന്നത്. ഇപ്പോൾ 37-കാരിയായ തൃഷാല ന്യൂയോർക്കിൽ തെറാപിസ്റ്റായാണ് ജോലി ചെയ്യുന്നത്.
Content Highlights: Trishala Dutt discusses the emotional impact of losing her mother, Richa Sharma, at age 8., Addresses the contrast between her privileged upbringing and personal emotional struggles.
Published: 22 May 2026, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented