തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അക്വാ ബ്ലൂ നിറത്തിലുള്ള സാരി അണിഞ്ഞാണ് തൃഷ എത്തിയത്. ഇപ്പോഴിതാ സത്യപ്രതിജ്ഞയ്ക്കിടെ വികാരഭരിതയായ തൃഷയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

To advertise here,

സത്യപ്രതിജ്ഞയ്ക്കിടെ തൃഷയുടെ കണ്ണുകൾ നിറയുന്നതും വിജയ്‌യെ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചടങ്ങിൽ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിനെ തൃഷ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. അമ്മ ഉമാ കൃഷ്ണനോടൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. വിജയ്‌യുടെ കുടുംബാംഗങ്ങളോടൊപ്പം മുൻനിരയിലായിരുന്നു ഇരിപ്പിടം.

സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അവർ മറുപടി നൽകിയിരുന്നു. തമിഴ്‌നാടിന്റെ വമ്പൻ ദിനം എന്ന് പറഞ്ഞ മാധ്യമപ്രവർത്തകനോട് 'ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്നാണ് തൃഷ മറുപടി നൽകിയത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തൃഷ സന്തോഷം പങ്കിടാൻ വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലെത്തിയിരുന്നു. അന്ന് തൃഷയുടെ 43-ാം പിറന്നാൾ കൂടിയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ അന്ന് പുലർച്ചെ തിരുപ്പതി ക്ഷേത്രത്തിലെത്തി അവർ പ്രാർഥിക്കുകയും ചെയ്തിരുന്നു.