ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുമ്പോൾ തമിഴ്‌നാട്ടിലെ സഖ്യ കക്ഷിയായ ടി.വി.കെ. മുഖം തിരിച്ചു നിൽക്കുന്നു. തിരഞ്ഞെടുപ്പു കമ്മീഷണർക്കെതിരായ സമരം ശ്രദ്ധതിരിക്കൽ തന്ത്രമാണെന്ന് ടി.വി.കെ. നേതാവും മന്ത്രിയുമായ എ. രാജ്‌മോഹൻ കുറ്റപ്പെടുത്തുകയും ചെയ്തു.
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിനും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർക്കുമെതിരേയുള്ള സമരത്തിന് ടി.വി.കെ. സഖ്യത്തിലുള്ള മുസ്‌ലിം ലീഗും വി.സി.കെ.യും പിന്തുണ നൽകുന്നുണ്ട്. സർക്കാറിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതു കക്ഷികളും പ്രതിപക്ഷ ഡി.എം.കെ.യും ഗ്യാനേഷ്‌കുമാറിനെതിരേ ശക്തമായി രംഗത്തുണ്ട്.
എന്നാൽ, എസ്.ഐ.ആർ. തന്നെ തട്ടിപ്പായിരുന്നെന്നും ഗ്യാനേഷ് കുമാർ അതിന്റെ ബലിയാടാണെന്നും മന്ത്രി രാജ്‌മോഹൻ അഭിപ്രായപ്പെട്ടു. ഗ്യാനേഷ്‌കുമാറിനെതിരേ സമരം നയിക്കുന്നത് യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ. ഇല്ലായിരുന്നെങ്കിൽ സംസ്ഥാനത്ത് ടി.വി.കെ. കൂടുതൽ സീറ്റുനേടി അധികാരത്തിൽ വരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ടി.വി.കെ.യെപ്പോലൊരു പുതിയ പാർട്ടിക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞത് എസ്.ഐ.ആർ. മൂലമാണെന്ന് ബി.ജെ.പി. നേതാവ് തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിസ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാണിക്കാൻ ടി.വി.കെ. ഇതുവരെ തയ്യാറായിട്ടില്ല. ഇതേച്ചൊല്ലിയും കോൺഗ്രസിന് അതൃപ്തിയുണ്ട്.
Content Highlights: Congress plans nationwide protests demanding Chief Election Commissioner Gyanesh Kumar's removal., Tamil Nadu ally TVK has distanced itself from the protest, calling it a distraction., Minister Rajmohan claims SIR was a fraud and the CEC is a scapegoat., Tensions rise as TVK has not endorsed Rahul Gandhi as prime ministerial candidate for the upcoming general election.
Published: 30 Sept 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented