
2018-ൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ലോകം ഞെട്ടലോടെയാണ് വായിച്ചത്. സ്വന്തം മകളെ വിവാഹം കഴിച്ചെന്ന് ഒരു പിതാവ് പങ്കുവെച്ച പോസ്റ്റായിരുന്നു ഇത്. യുഎസിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായി ഈ വിവാഹം മാറുകയും ചെയ്തു.
ട്രാവിസ് ഫീൽഡ്‌ഗ്രോവാണ് മകൾ സമാന്തയയെ വിവാഹം ചെയ്തത്. 17-ാം വയസിലാണ് സമാന്ത പിതാവിനെ ആദ്യമായി നേരിൽ കാണുന്നത്. തന്റെ പിതാവ് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് അമ്മയോട് അവൾ ആവശ്യപ്പെടുകയും തുടർന്ന് ട്രാവിസിലെത്തുകയുമായിരുന്നു. മൂന്ന് വർഷങ്ങൾക്കുശേഷം 2018-ൽ ഇരുവരും വിവാഹിതരായി. പക്ഷേ രണ്ട് വർഷത്തെ ആയുസെ ഇതിനുണ്ടായുള്ളു. 2020-ൽ ട്രാവിസിനെ ലൈംഗികാതിക്രമങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തതോടെ ഈ ബന്ധം അവസാനിച്ചു.
ഇപ്പോഴിതാ അതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സമാന്ത. ട്രാവിസുമായുള്ള ബന്ധം പൂർണമായും അവസാനിച്ചുവെന്നും ഇപ്പോൾ അദ്ദേഹവുമായി സംസാരിക്കാറുപോലുമില്ലെന്നും അവർ വ്യക്തമാക്കി. നിലവിൽ നെബ്രാസ്‌കയിലെ ഒരു ഗ്രാമത്തിൽ മകൾക്കും പ്രതിശ്രുത വരനുമൊപ്പമാണ് സമാന്ത താമസിക്കുന്നത്. അടുത്ത വർഷം താൻ വിവാഹിതയാകുമെന്നും അവർ അറിയിച്ചു.
ലൈംഗികാതിക്രമത്തിന് പിന്നാലെ തീവ്രവാദ ഭീഷണി മുഴക്കിയതിനെ തുടർന്നും ട്രാവിസ് ശിക്ഷിക്കപ്പെട്ടു. 2025 നവംബറിൽ മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 2021-ലും 2014-ലും ഇതേ കുറ്റത്തിന് ട്രാവിസ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാളുടെ നേരത്തേയും പല കേസുകളിലായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതും മദ്യപിച്ച് വാഹനമോടിച്ചതും വ്യാജരേഖയുണ്ടാക്കിയതുമെല്ലാം ട്രാവിസ് ശിക്ഷിക്കപ്പെട്ട കേസുകളാണ്.
അച്ഛനും മകളും തമ്മിലുള്ള വിവാഹവും ശാരീരിക ബന്ധവും നിയമപ്രശ്‌നമായി മാറുകയും ട്രാവിസിനെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. മകളെ വിവാഹം ചെയ്ത കേസിലായിരുന്നു ഇത്. രക്തബന്ധമില്ലെന്ന് ഇരുവരും കോടതിയിൽ വാദിച്ചിരുന്നെങ്കിലും ഡിഎൻഎ ടെസ്റ്റിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം തെളിഞ്ഞതോടെയാണ് ട്രാവിസിനെ ശിക്ഷിച്ചത്.
Content Highlights: Recap of the 2018 controversial father-daughter marriage between Travis Fieldgrove and Samantha., DNA confirmation of biological relationship leading to legal intervention., Travis Fieldgrove's 2025 sentencing for sexual assault and terroristic threats.
Published: 26 Apr 2026, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented