
ജീവിതത്തില്‍ എപ്പോഴെങ്കിലുമുണ്ടാകുന്ന ആഘാതങ്ങള്‍ (ട്രോമ) പിന്നീടൊരിക്കലും വിട്ടൊഴിയില്ല. ആടുജീവിതത്തില്‍ പറയുന്നതുപോലെ, അനുഭവിക്കാത്തവര്‍ക്കെല്ലാം ഇത് കെട്ടുകഥയായി തോന്നാം. ജീവിതത്തെ എത്ര ആഴത്തിലാണ് ട്രോമകള്‍ ബാധിക്കുക എന്ന് അതനുഭവിക്കാത്തവര്‍ക്ക് എളുപ്പമല്ല. അങ്ങനെയുള്ളവര്‍ക്ക് ട്രോമയുണ്ടാക്കുന്ന മുറിവുകള്‍ എളുപ്പത്തില്‍ മനസിലാക്കാനായി ലളിതമായി വിശദീകരിക്കുകയാണ് ഇന്‍ഫ്‌ളുവന്‍സറായ ഒരു യുവതി.
യുഎസ്സിലെ ബോസ്റ്റണില്‍ നിന്നുള്ള പിഎച്ച്ഡി വിദ്യാര്‍ഥിനിയായ ബ്രൂക്ക് എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ട്രോമകളുടെ അനന്തരഫലം വിശദീകരിക്കുന്നത്. ഇതിനായി സ്മൂത്തിയാണ് ബ്രൂക്ക് ഉപയോഗിച്ചത്. സ്മൂത്തിയും ജാതിക്കാ പൊടിയും കൊണ്ട് ജീവിതം വരച്ചുകാട്ടിയ ബ്രൂക്കിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
'നമ്മളെ മാനസികമായി മുറിപ്പെടുത്തുന്ന ഒരാളെ ദൃശ്യവത്കരിക്കുകയാണ് ഇവിടെ' എന്നുപറഞ്ഞുകൊണ്ടാണ് ബ്രൂക്കിന്റെ വീഡിയോ തുടങ്ങുന്നത്. 'നമ്മള്‍ നമ്മുടെ ജീവിതം ജീവിക്കുകയാണ്. ഇത് (സ്മൂത്തി) നമ്മളാണ്. സന്തോഷത്തോടെ വളരുന്ന നമ്മള്‍.' -സ്മൂത്തി ഗ്ലാസിലേക്ക് പകര്‍ന്നുകൊണ്ട് ബ്രൂക്ക് തുടര്‍ന്നു.
'അപ്പോള്‍ ഒരാള്‍ ഇടയില്‍ വരുന്നു. നമ്മളെ മുറിപ്പെടുത്തുന്നു. അതാണ് ജാതിക്ക.' -ഗ്ലാസിന്റെ പകുതി മാത്രം സ്മൂത്തി ഒഴിച്ചശേഷം അതിലേക്ക് ജാതിക്കാ പടി വിതറിക്കൊണ്ട് ബ്രൂക്ക് പറഞ്ഞു. 'അതുകഴിഞ്ഞ് നമ്മള്‍ തുടര്‍ന്നും ജീവിക്കുന്നു. ബ്ലാ ബ്ലാ ബ്ലാ' -ഗ്ലാസില്‍ സ്മൂത്തി നിറച്ചുകൊണ്ട് ബ്രൂക്ക് പറഞ്ഞു.
'ഒരാള്‍ ഇത് (ജാതിക്കാ പൊടി) പുറത്തെടുക്കാന്‍ പറയുന്നു. അത് ഞാനെങ്ങനെ പുറത്തെടുക്കും? ഇതുകൊണ്ടാണ് 'ഞാന്‍ നിന്നെ അത്രയ്‌ക്കൊന്നും വേദനിപ്പിച്ചില്ലല്ലോ' എന്ന് പറയുന്നത് നിരാശാജനകമാകുന്നത്. നിങ്ങള്‍ക്ക് ജാതിക്കാ പൊടി സ്മൂത്തിയില്‍ നിന്ന് ഒഴിവാക്കണോ? നിങ്ങള്‍ക്കതിന് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.'
'അതിന് ഒരേയൊരു വഴിയേ ഉള്ളൂ. ഗ്ലാസിലെ സ്മൂത്തി മറ്റൊരു കപ്പിലേക്ക് മാറ്റുക. സ്മൂത്തി ഉണ്ടായിരുന്ന ഗ്ലാസ് കഴുകുക. അതിനുശേഷം പുതുതായുണ്ടാക്കിയ സ്മൂത്തി ആ ഗ്ലാസിലേക്ക് ഒഴിക്കുക. ഇതാ, ജാതിക്കാ പൊടി ഇല്ലാത്ത സ്മൂത്തി. ഇതാണ് ഒരേയൊരു വഴി. എന്നാല്‍ ബ്രൂക്കിനെ പോലെ നിങ്ങളും ചിന്തിക്കും. അതില്‍ ജാതിക്കാ പൊടി ഇപ്പോഴുമുണ്ട്. കാരണം അതില്‍ ജാതിക്കാ പൊടിഉണ്ടായിരുന്നു. ഇതെല്ലാം ചെയ്തിട്ടും ഈ സമൂത്തിയില്‍ ജാതിക്കാ പൊടി ഉണ്ട്. എത്ര തവണ സ്മൂത്തി കളയുകയും പുതുതായി സ്മൂത്തി ഉണ്ടാക്കുകയും ചെയ്യും? അതുകൊണ്ടാണ് ആളുകള്‍, 'അത് പത്ത് കൊല്ലം മുമ്പ് നടന്ന കാര്യമല്ലേ, ഇപ്പോഴും അത് വലിയ കാര്യമായി നീ കൊണ്ടുനടക്കുന്നത് എന്തിനാണ്' എന്നെല്ലാം പറയുന്നത് എന്റെ കപ്പില്‍ ഇപ്പോഴും ജാതിക്കാ പൊടി ഉണ്ട്.' -ബ്രൂക്ക് പറഞ്ഞുനിര്‍ത്തി.
Content Highlights: Vlogger Uses Smoothie as Metaphor to Explain Impact of Being Hurt in The Past, Impresses Internet
Published: 08 May 2025, 07:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented