
തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ഹോളിവുഡ് ചിത്രം മിഷന്‍ ഇംപോസിബിള്‍: ദി ഫൈനല്‍ റെക്കണിങ്. ടോം ക്രൂസിന്റെ മാസ്മരികമായ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാനിലെ പ്രദര്‍ശനത്തിനുശേഷം പ്രേക്ഷകര്‍ അഞ്ചുമിനിറ്റ് നേരമാണ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയത്.
ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ വളരെ സജീവമായാണ് ടോം ക്രൂസ് പങ്കെടുക്കുന്നത്. കാനിലെ പ്രൊമോഷന്‍ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. ടോം ക്രൂസ് ഹിന്ദിയില്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
'മേം ആപ് സബ്‌സേ പ്യാര്‍ കര്‍താ ഹൂം' എന്ന് പറഞ്ഞുകൊണ്ടാണ് ടോം ക്രൂസ് ഇന്ത്യന്‍ ആരാധകരെ കയ്യിലെടുത്തത്. തനിക്ക് ബോളിവുഡ് സിനിമകള്‍ ഇഷ്ടമാണെന്നും കാന്‍ ചലച്ചിത്രമേളയില്‍ നടി അവ്‌നീത് കൗറുമായുള്ള സംഭാഷണത്തില്‍ താരം പറഞ്ഞു.
മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ദി ഫൈനല്‍ റെക്കണിങ്. മുന്‍ ചിത്രങ്ങളെ പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രവും. 1996-ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാഗങ്ങളും വന്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ ചിത്രവും സമാനമായ രീതിയില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മേയ് 23-നാണ് ചിത്രത്തിന്റെ റിലീസ്.
Content Highlights: Tom Cruise Speaks Hindi, Says 'Aap Sabse Pyar Karta Hu' During Mission: Impossible Promotions
Published: 18 May 2025, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented