വിവാഹമോചനം എന്നത് വളരെ മോശമായൊരു കാര്യമായാണ് പൊതുവേ നമ്മുടെ സമൂഹം കാണുന്നത്. അടുത്തിടെയായി ആ കാഴ്ചപ്പാട് പതിയെ മാറിവരുന്നുണ്ടെങ്കിലും ഇന്നും ഭൂരിഭാഗം പേരും വിവാഹമോചനത്തെ മരണതുല്യമായൊരു കാര്യമായാണ് കാണുന്നത്. ഈ സമീപനത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് ശ്രദ്ധേയയായിരിക്കുകയാണ് തമിഴ് നടി ശാലിനി. തുടരാന്‍ സാധിക്കാത്ത ദാമ്പത്യത്തില്‍ നിന്ന് പുറത്തുകടക്കുന്നത് സന്തോഷിക്കാനുള്ള അവസരമാണെന്നാണ് ശാലിനി പറയുന്നത്. 

To advertise here,

Also Read: 'ചമ്മക് ചല്ലോ' ഗായകൻ ഏക്കോണിൽ നിന്ന് വിവാഹമോചനത്തിന് ഭാര്യ; ഹർജി വിവാഹവാര്‍ഷികത്തിന് തൊട്ടുമുമ്പ്

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശാലിനി ഇക്കാര്യം പറഞ്ഞത്. ഒപ്പം 'ഡിവോഴ്‌സ് ഫോട്ടോഷൂട്ട്' എന്നപേരില്‍ പ്രത്യേക ചിത്രങ്ങളും ശാലിനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ശാലിനിയുടെ ഡിവോഴ്‌സ് ഫോട്ടോഷൂട്ട് ഇതിനകം വൈറലായി. വിവാഹം പോലെ ആഘോഷിക്കേണ്ടതാണ് വിവാഹമോചനവും എന്ന് വിളിച്ചുപറയുന്ന ശാലിനിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ഒട്ടേറെ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

മോശമായ ദാമ്പത്യജീവിതത്തില്‍ നിന്ന് പുറത്തുകടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് ശാലിനി പറയുന്നത്. സന്തോഷത്തോടെയിരിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും ഒരിക്കലും അതില്‍ കുറവുണ്ടാകരുതെന്നും പറയുന്ന ശാലിനി, വിവാഹമോചനം എന്നത് ഒരിക്കലും പരാജയമല്ല എന്നും പറയുന്നു.