ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുൻ പാകിസ്താൻ ക്രിക്കറ്റർ അബ്ദുൾ റസാഖ് എന്നിവരുമായി ബന്ധപ്പെടുത്തി ഏറെ നാളായി പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് നടി തമന്ന ഭാട്ടിയ. വിരാടും തമന്നയും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പ് പ്രചിരിച്ചിരുന്നു. അബ്ദുൽ റസാഖുമായി തമന്ന രഹസ്യവിവാഹം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.  ‘ദി ലല്ലൻടോപ്പ്’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അടിസ്ഥാനരഹിതമായ വാർത്തകൾ വൈറലാകുന്നതിനെക്കുറിച്ച് തമന്ന സംസാരിച്ചത്. 

To advertise here,

2020-ൽ ഒരു ജ്വല്ലറി സ്റ്റോർ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൾ റസാഖിനൊപ്പം എടുത്ത ഒരു ചിത്രമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇന്റർനെറ്റ് ഒരു രസകരമായ സ്ഥലമാണ്. അവരുടെ അഭിപ്രായത്തിൽ, ഞാൻ അബ്ദുൾ റസാഖിനെ വിവാഹം കഴിച്ചിരുന്നു. ക്ഷമിക്കണം സർ. നിങ്ങക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല, ഇത് വളരെ നാണക്കേടുള്ള കാര്യമാണ്'- തമന്ന പറഞ്ഞു.

വിരാട് കോലിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങളും തമന്ന തള്ളിക്കളഞ്ഞു. ഒരു പരസ്യചിത്രീകരണത്തിനായി ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായത്. 'ഒരു ദിവസം മാത്രമാണ് ഞാൻ വിരാടിനെ കണ്ടത്. ആ ഷൂട്ടിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല'- തമന്ന വ്യക്തമാക്കി. 

തനിക്ക് യാതൊരു ബന്ധവുമില്ലാത്തവരുമായി ബന്ധപ്പെടുത്തുന്നത് അരോചകമാണെന്നും തമന്ന പറഞ്ഞു. “മാധ്യമങ്ങൾ ഒരു ബന്ധവുമില്ലാത്ത ആളുകളുമായി ബന്ധപ്പെടുത്തുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം സംഭവങ്ങളെ സമയമെടുത്ത് അംഗീകരിക്കാൻ പഠിച്ചു. ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നു.''

പൊതുജനം തൻ്റെ ജോലിയെ എങ്ങനെ കാണുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടത് അഭിനയം എന്ന തൊഴിലിന് അത്യാവശ്യമാണെന്നും താൻ അത് ശ്രദ്ധിക്കാറുണ്ടെന്നും തമന്ന പറഞ്ഞു.