ഒരുപാട് ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. രതിചിത്രങ്ങളുടെ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ സണ്ണി ലിയോണിന് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2011-ഡാനിയല്‍ വെബ്ബറിനെ വിവാഹം ചെയ്ത സണ്ണി ലിയോണ്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുമാണ്. 2017-ലാണ് മകള്‍ നിഷയെ ദത്തെടുത്ത്. ഒരു വര്‍ഷത്തിന് ശേഷം വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഒരു കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയശേഷം തന്റെ മുന്‍ കാമുകന്‍ തന്നെ വഞ്ചിച്ചുവെന്ന് നടി പറയുന്നു. ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹത്തിന് മുമ്പ് ഈ കാമുകനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് സണ്ണി പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.
വിവാഹത്തിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് മുന്‍ കാമുകന്‍ ചതിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇപ്പോഴത്തെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മറ്റൊരാളുമായി എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്തോ പ്രശ്‌നമുണ്ടെന്നും അവന്‍ എന്നെ ചതിക്കുമെന്നും എനിക്ക് തോന്നിയിരുന്നു. എന്നോട് സ്‌നേഹമുണ്ടോ എന്ന് അവനോട് ഞാന്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു അവന്റെ മറുപടി.
ഇതോടെ തകര്‍ന്നുപോയി. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു ഇത് സംഭവിച്ചത്. ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്ലാന്‍ ചെയ്തിരുന്നു. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ചിരുന്നു. ആ സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ താങ്ങാനായില്ല. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയത്.
എന്നാല്‍ അതിനുശേഷം ദൈവം എനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തു. മാലാഖയെപ്പോലൊരു മനുഷ്യനെ എനിക്ക് ഭര്‍ത്താവായി തന്നു. എന്റെ അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം എന്റെ കൂടെനിന്നു. എന്റെ സങ്കടത്തിന്റെ ഭാരം കുറച്ചു.' സണ്ണി ലിയോണ്‍ പറയുന്നു.
Content Highlights: sunny leone claims her ex partner cheated on her called off marriage
Published: 08 Apr 2024, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented