
മകള്‍ നിഷയുടെ ഗോച്ച ഡേ (കുട്ടിയോ വളര്‍ത്തുമൃഗമോ ഒരു കുടുംബത്തില്‍ ചേരുന്ന ദിവസത്തിന്റെ വാര്‍ഷികം) ആഘോഷിച്ച് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. നിഷയെ ദത്തെടുത്തതിന്റെ എട്ടാം വാര്‍ഷികമാണ് ദമ്പതികള്‍ ആഘോഷമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പും പങ്കുവെച്ചു.
'ഹാപ്പി ഗോച്ചാ ഡേ നിഷാ..നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങളുടെ ലോകം മുഴുവന്‍ മാറി. ദൈവത്തിന്റെ അനുഗ്രഹം നിനക്കും ഞങ്ങള്‍ക്കും ലഭിച്ചു. ദൈവം കാണിച്ചുതന്ന വഴിയിലൂടെ ഞങ്ങള്‍ നിന്റെ അരികിലെത്തി'- സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.
2011 ജനുവരിയിലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരായത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബ്ബര്‍, നോഹ് സിങ് വെബ്ബര്‍ എന്നീ ഇരട്ട ആണ്‍കുട്ടികളും പിറന്നു.
Content Highlights: sunny leone and daniel weber celebrate nisha kaur webers gotcha day
Published: 15 Jul 2025, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented