സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകനും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസ്സി. കുട്ടിക്കാലത്ത് തന്നെ  നോക്കിയിരുന്ന പട്ടത്തിയാരെ വീണ്ടും സന്ദര്‍ശിച്ചതിനെ കുറിച്ചാണ് സ്റ്റീഫന്‍ ദേവസ്സിയുടെ കുറിപ്പ്. 50 വര്‍ഷത്തിലേറെയായി കുടുബത്തോടൊപ്പം ഉണ്ടായിരുന്ന പട്ടത്തിയാരുമായി സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സ്റ്റീഫന്‍ ദേവസ്സിയുടെ കുറിപ്പിലുണ്ട്.

To advertise here,

'ഞങ്ങള്‍ അവരെ പട്ടത്തിയാര്‍ എന്നാണ് വിളിക്കാറുള്ളത്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നെ നോക്കിയത് അവരാണ്. ഒരു പ്രായം വരെ എന്നെ കുളിപ്പിച്ചതും പട്ടത്തിയാരാണ്. ഇന്നലെ കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞാന്‍ അവരെ കണ്ടു. എന്റെ മാതാപിതാക്കളുടെ വിവാഹത്തിന് വരെ അവരുണ്ടായിരുന്നു. 50 വര്‍ഷത്തിലധികമായി ഞങ്ങളുടെ കുടുംബത്തോടൊപ്പമുണ്ട്. കുട്ടിക്കാലത്തെ പഴയ കഥകള്‍ പറയുന്നതിന്റെ ആവേശത്തിലായിരുന്നു ഞങ്ങള്‍. അവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.'- സ്റ്റീഫന്‍ ദേവസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഓടിട്ട വീടിന്റെ വരാന്തയിലിരുന്ന് പട്ടത്തിയാരുമായി സംസരിക്കുന്ന ചിത്രങ്ങളും വീഡിയോയും സ്റ്റീഫന്‍ ദേവസ്സി പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്.