ന്ത്യന്‍ സംഗീതലോകത്തെ മുന്‍നിര ഗായകരാണ് സഹോദരങ്ങളായ സോനു കക്കറും നേഹ കക്കറും ടോണി കക്കറും. സംഗീതപ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ച ഇവരുടെ കുടുംബത്തിലെ പൊട്ടിത്തെറിയാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ സഹോദരങ്ങളായ നേഹയും ടോണിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചുവെന്ന് സോനു കക്കര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. 

To advertise here,

'ടോണി കക്കര്‍, നേഹ കക്കര്‍ എന്നീ പ്രതിഭാധനരായ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇനി ഞാന്‍ സഹോദരിയല്ല എന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അതിയായ വിഷമമുണ്ട്. വൈകാരികമായ വലിയ വേദനയില്‍ നിന്നാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ഞാന്‍ ഇന്ന് വളരെ നിരാശയാണ്.' -ഇതായിരുന്നു സോനു കക്കറിന്റെ എക്‌സ് പോസ്റ്റ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. 

സോനു കക്കറിന്റെ പോസ്റ്റിനോട് ടോണി കക്കറോ നേഹ കക്കറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കക്കര്‍ സഹോദരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏപ്രില്‍ ഒമ്പതിന് ടോണി കക്കറിന്റെ പിറന്നാളാഘോഷത്തിലെ സോനുവിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു.