ന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ പ്രണയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പഞ്ചാബി നടിയും മോഡലുമായ സോനം ബജ്‌വ, ബോളിവുഡ് നടി സാറ അലി ഖാന്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറ തെണ്ടുല്‍ക്കര്‍ എന്നിവരുമായി ചേര്‍ത്താണ് ഗില്ലിന്റെ പ്രണയവാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

To advertise here,

ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്ലിനെ അഭിനന്ദിച്ച് സോനം പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. മുമ്പ് ഒരു ടിവി പരിപാടിയില്‍ സോനം ഗില്ലിന് കൈകൊടുക്കുന്ന ചിത്രം സഹതിമായിരുന്നു സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. ഗില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്നത് സോനത്തോടുള്ള സ്‌നേഹം കൊണ്ടാണെന്നും ഏറ്റവും മികച്ച ജോഡിയാണ് എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് സോനം രംഗത്തെത്തി.

ബോളിവുഡ് നടി സാറാ അലി ഖാനുമായി ചേര്‍ത്തായിരുന്നു സോനത്തിന്റെ മറുപടി. 'Ye sara ka sara jhoot hai'' (അതെല്ലാം നുണയാണ്) എന്നാണ് സോനം ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ ആളുകള്‍ ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. സോനത്തിനൊപ്പം പങ്കെടുത്ത ടോക്ക് ഷോയിലും ഗില്‍ സാറാ അലി ഖാന്റെ പേര് പരാമര്‍ശിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും മികച്ച നടി ആരാണെന്ന് സോനം ചോദിച്ചപ്പോഴാണ് ഗില്‍ സാറയുടെ പേര് പറഞ്ഞത്. സാറയുമായി ഡേറ്റിങ് നടത്തുമോ എന്ന് ചോദിച്ചപ്പോള്‍ 'ചിലപ്പോള്‍' എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് പുതിയ കഥകള്‍ പ്രചരിക്കുന്നത്. 

നേരത്തെ സച്ചിന്റെ മകള്‍ സാറയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. ഇപ്പോഴും സാറ ഗില്ലിന്റെ സഹോദരി ഷഹ്നീലിനെ ഫോളോ ചെയ്യുന്നുണ്ട്. ഇരുവരും പരസ്പരം പോസ്റ്റുകള്‍ക്ക് ലൈക്ക് അടിക്കുകയും കമന്റ് ചെയ്യുകയും ചെയ്യാറുണ്ട്.