സീരിയല്‍ ആരാധകരുടെ പ്രിയ താരങ്ങളായ സ്‌നേഹയ്ക്കും ശ്രീകുമാറിനും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ച്ച് വൈകുന്നേരമാണ് സ്‌നേഹ കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവര്‍ക്കും നിരവധി പേര്‍ ആശംസ അറിയിച്ചു. 

To advertise here,

ഗര്‍ഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. വളകാപ്പ് ചടങ്ങിന്റേയും ബേബി ഷവറിന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. വയലറ്റ് നിറത്തിലുള്ള സാരിയില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് സ്‌നേഹ വളകാപ്പ് ചടങ്ങിനെത്തിയത്. 

നടിമാരായ സ്വാസിക, അന്ന രാജന്‍, വീണ നായര്‍ തുടങ്ങിയവര്‍ ബേബി ഷവര്‍ ആഘോഷത്തിനെത്തിയിരുന്നു. പിങ്കും നീലയും നിറങ്ങള്‍ ചേര്‍ന്ന ഗൗണാണ് ബേബി ഷവര്‍ ആഘോഷത്തിനായി സ്നേഹ തിരഞ്ഞെടുത്തത്. 

2019 ഡിസംബര്‍ 11-നായിരുന്നു സ്‌നേഹയുടേയും ശ്രീകുമാറിന്റേയും വിവാഹം. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.