
ഇന്ത്യയുടെ ക്യാഷ്‌ലെസ് ഇടപാടിനെ പ്രശംസിച്ച് സ്ലൊവേനിയൻ യുവതി. മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യയുടെ പെയ്‌മെന്റ് സംവിധാനമെന്നും എല്ലായിടത്തും ക്യുആർ കോഡുള്ളതിനാൽ യാത്രയ്ക്കിടയിൽ പണം അധികം ഉപയോഗിക്കേണ്ടി വന്നില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇന്ത്യ സന്ദർശിക്കാനെത്തിയ ജുലിയ എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
'ഇന്ത്യയിൽ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ കാര്യങ്ങളിലൊന്ന് എനിക്ക് കൂടുതൽ പണം കൈയിൽ കരുതേണ്ടി വന്നില്ല എന്നതാണ്. ഞാൻ പോയ എല്ലായിടത്തും, ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട്. അതുപയോഗിച്ച് പണം അടയ്ക്കുന്നത് വലിയ അനുഗ്രഹമായി. ഇത് സാധ്യമായത് യുപിഐ കാരണമാണ്. ബാങ്ക് വിശദാംശങ്ങൾ ടൈപ്പ് ചെയ്യുന്നതിന് പകരം ആളുകൾ ക്യുആർ കോഡ് സ്‌കാൻ ചെയ്യുകയും നിമിഷങ്ങൾക്കുള്ളിൽ പണം കൈമാറുകയും ചെയ്യുന്നു. യാത്രയ്ക്കിടെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സൗകര്യപ്രദമായ പെയ്‌മെന്റ് സംവിധാനങ്ങളിൽ ഒന്നാണിത്.'-ജുലിയ പറയുന്നു.
'നമ്മുടെ പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ കൈയിൽ വെയ്ക്കുന്നതും കുറച്ച് പണം കരുതുന്നതെന്നും നല്ലതാണ്. ബാക്കപ്പ് പെയ്‌മെന്റ് ഓപ്ഷൻ ഉണ്ടെങ്കിൽ ഇന്റർനെറ്റ് ലഭികാതിരിക്കുകെേയാ ക്യുആർ കോഡ് സംവിധാനം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉപകാരപ്പെടും.'-അവർ കൂട്ടിച്ചേർത്തു. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒട്ടേറെപ്പേർ കമന്റും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിൽ പോയാൽ ഭയക്കുന്ന രണ്ട് കാര്യങ്ങൾ ടോയ്‌ലറ്റ് പേപ്പറും യുപിഐ ഇല്ലാത്തതുമാണെന്നായിരുന്നു ഒരു കമന്റ്.
Content Highlights: Slovenian traveler highlights the convenience of India's cashless QR-based UPI system., UPI processed 21.70 billion transactions in January 2026., IMF recognizes UPI as the world's largest retail fast payment system., UPI accounts for 49% of global real-time payment transaction volume., Travelers are advised to keep backup payment methods for remote areas.
Published: 16 Jun 2026, 08:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented