
ഗായിക ബിന്നി കൃഷ്ണകുമാറിന്റെ 52-ാം ജന്മദിനത്തിന് സർപ്രൈസ് ഒരുക്കി മകളും ഗായികയുമായ ശിവാംഗി കൃഷ്ണ. ഇതിന്റെ വീഡിയോ ശിവാംഗി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ബിന്നിയുടെ പ്രിയപ്പെട്ട ഗായിക ശ്വേത മോഹനേയും ശിവാംഗി വീട്ടിലെത്തിച്ചിരുന്നു.
ഇതുവരെ അമ്മയുടെ പിറന്നാളിന് രാത്രി പന്ത്രണ്ടിന് കേക്ക് മുറിച്ചിട്ടില്ലെന്നും താൻ ആർക്കും സർപ്രൈസ് നൽകിയിട്ടില്ലെന്നും പറഞ്ഞാണ് ശിവാംഗി വീഡിയോ തുടങ്ങുന്നത്. ബിന്നിയുടെ കണ്ണ് കെട്ടിയാണ് ശിവാംഗി ടെറസിലെത്തിച്ചത്. ഇവിടെ പിറന്നാളിന് മനോഹരമായി ഒരുക്കിയിരുന്നു. ജന്മദിനത്തിന് സർപ്രൈസുണ്ടോ എന്ന് ചോദിച്ച ബിന്നി 'ശ്വേത വരില്ല, അവള് ബിസിയാണ്' എന്ന് പറയുന്നതും വീഡിയോയിലുണ്ട്.
ഇതെല്ലാം കേട്ട് ബിന്നിയുടെ പിന്നിൽനിന്ന് ചിരിക്കുന്ന ശ്വേതയേയും വീഡിയോയിൽ കാണാം. പിന്നീട് കണ്ണിന്റെ കെട്ടഴിക്കുമ്പോൾ ബിന്നി ശ്വേതയെ കാണുന്നു. ഇതോടെ സന്തോഷം കൊണ്ട് അവരെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ശ്വേതയുടെ സംഗീത അധ്യാപിക കൂടിയാണ് ബിന്നി. ഇരുവരും കണ്ടുമുട്ടിയിട്ട് ഏറെ നാളായെന്നും അതിനാലാണ് പിറന്നാളിന് സർപ്രൈസ് ഒരുക്കിയതെന്നും ശിവാംഗി വീഡിയോയിൽ പറയുന്നുണ്ട്.
Content Highlights: Sivaangi Krishnakumar organized a surprise birthday celebration for mother Binny Krishnakumar's 52nd birthday., Singer Shweta Mohan was brought as a surprise guest to the celebration., The emotional reunion highlighted the teacher-student bond between Binny and Shweta., The event was captured and shared by Sivaangi on social media.
Published: 13 Jun 2026, 09:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented