അകാലത്തിൽ വിട പറഞ്ഞ സഹോദരി ശാരദ അയ്യർക്ക് ജന്മദിനാശംസകൾ നേർന്ന് ഗായിക ചിത്ര അയ്യർ. ശാദരയുടെ ചിത്രങ്ങൾക്കൊപ്പമാണ് ചിത്ര സോഷ്യൽ മീഡിയയിൽ ആശംസ നേർന്നത്. സഹോദരി കൂടെയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും എവിടെയായിരുന്നാലും സന്തോഷത്തോടെ ഈ സമയം ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ചിത്ര കുറിച്ചു.

To advertise here,

'ജന്മദിനാശംസകൾ ഷായ, നീ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ പ്രിയപ്പെട്ട കുഞ്ഞുസഹോദരി, ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നീ എവിടെ ആയിരുന്നാലും സന്തോഷത്തോടെ ഈ സമയം ആസ്വദിക്കുന്നുണ്ടാകുമെന്ന് കരുതുന്നു. നീ കുസൃതിക്കാരിയായി സ്വർഗത്തിലും തകർക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ നിന്നെ എന്നും സ്‌നേഹിക്കുന്നു.'-ചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് ശാരദ മരിച്ചത്. ഒമാനിൽ ട്രെക്കിങ്ങിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. ഡിസംബർ 11-ന് മരിച്ച അച്ഛന്റെ സംസ്‌കാര ചടങ്ങുകൾക്കുശേഷം ഡിസംബർ 24-നാണ് ശാരദ ഒമാനിൽ തിരിച്ചെത്തിയത്. ഒമാൻ എയറിന്റെ മുൻ മാനേജർ കൂടിയായിരുന്നു ശാരദ.